കെ-ഫോണിന്റെ ഇന്‍ട്രാനെറ്റ്: 3500 സ്ഥാപനങ്ങളിൽ
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെ-ഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വിസിന് 3500ന് മുകളിൽ ഉപഭോക്താക്കള്‍.
നിരവധി സ്ഥാപനങ്ങളാണ് കെ-ഫോണിന്റെ സൗകര്യം ഉപയോഗപ്പെടുത്തി ഇന്റേണല്‍ കണക്ഷനിലൂടെ വിവിധ സര്‍വിസുകള്‍ ഉപയോഗിക്കുന്നത്. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് അവർക്കിടയിൽ തന്നെ ആശയവിനിമയം നടത്താനും വിവരങ്ങൾ ആക്സസ് ചെയ്യാനും അനുവദിക്കുന്നൊരു സ്വകാര്യ നെറ്റ്വർക്കാണ് ഇൻട്രാനെറ്റ്. ഇൻട്രാനെറ്റ് വഴി ബന്ധപ്പെടുത്തിയിരിക്കുന്ന ഓഫിസുകള്‍ മുഖേന പോയന്റ് ടു പോയന്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ പ്രധാന ഓഫിസും ശാഖകളും തമ്മിലും ശാഖകള്‍ തമ്മിലും വിവരങ്ങൾ കൈമാറ്റം നടത്താനാകും.
ഇന്റേണല്‍ ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ മാത്രം ലഭ്യമാകുന്നതോടെ കൂടുതല്‍ സ്വകാര്യതയും ഡാറ്റ സ്പീഡും ലഭ്യമാകും. പവർഗ്രിഡ് ടെലി സർവിസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഐടി മിഷൻ, കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ, കെ-ഡിസ്ക്, തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ, കെ.എസ്.ഇ.ബി, ട്രഷറീസ് ഡിപ്പാർട്ട്മെന്റ്, ഇ-ഹെൽത്ത് കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തുടങ്ങി ഒട്ടേറെ സ്ഥാപങ്ങളാണ് കെ-ഫോണിന്റെ ഇന്‍ട്രാനെറ്റ് ഉപയോഗപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.