കല്ലമ്പലം: ചാത്തമ്പറ കൂട്ട മരണത്തിൽ ദുരൂഹതയില്ലെങ്കിലും മരണത്തിന് പ്രേരണയായതെന്ത് എന്നതിൽ അവ്യക്തത. വിശദ അന്വേഷണത്തിന് െപാലീസ്. ചാത്തമ്പറ കടയിൽവീട്ടിൽ സദാനന്ദന്റെ മകൻ മണിക്കുട്ടൻ (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (15), അമേയ(13), മാതൃസഹോദരി ദേവകി (74) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രേരണാവിഷയത്തിൽ അവ്യക്തത ഉള്ളത്.
കുടുംബാംഗങ്ങൾക്ക് വിഷം നൽകിയ ശേഷം മണിക്കുട്ടൻ ആത്മഹത്യ ചെയ്തതാണെന്ന കാര്യം െപാലീസ് സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ വേറൊരു തരത്തിലുമുള്ള സംശയങ്ങളോ തെളിവുകളോ സൂചനകളോ ഇല്ല. മണിക്കുട്ടനെ ഇതിന് പ്രേരിപ്പിച്ചത് എന്തെന്ന സംശയമാണ് ബാക്കിയുള്ളത്.
നിലവിൽ ആരോപിക്കപ്പെടുന്ന സാമ്പത്തികവിഷയം െപാലീസ് മുഖവിലക്കെടുത്തിട്ടില്ല. മണിക്കുട്ടനെ മാനസികമായി ബാധിക്കുന്ന മറ്റെന്തോ വിഷയം ഉണ്ടായിരുന്നതായും അതിൽ പെെട്ടന്നുള്ള പ്രകോപനം ഉണ്ടായതായും െപാലീസ് സംശയിക്കുന്നുണ്ട്.
മണിക്കുട്ടന്റെ വൃദ്ധമാതാവ് മാത്രമാണ് ഈ ദുരന്തത്തെ അതിജീവിച്ച് അവശേഷിക്കുന്നത്. 81 വയസ്സുള്ള ഇവർക്കും ഒരു വിവരവും അറിയില്ല. മണിക്കുട്ടന്റെയും കുടുംബാംഗങ്ങളുടെയും സൗഹൃദങ്ങളെക്കുറിച്ചും െപാലീസ് അന്വേഷിക്കുന്നുണ്ട്.
മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് െപാലീസ് തെളിവെടുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. കൂടുതലായി വന്ന ഫോൺ കാളുകൾ, ഇവരുമായുള്ള പ്രശ്നങ്ങൾ എന്നിവയാണ് അന്വേഷിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഈ വീട്ടിലെ ഒരു മൊബൈൽ ഫോൺ എറിഞ്ഞുതകർത്തിരുന്നു. അതിന്റെ കാരണവും െപാലീസ് തേടുന്നുണ്ട്.
കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഏതെന്ന കാര്യവും ഇത് എവിടെ നിന്ന് ലഭ്യമാക്കി എന്ന കാര്യവും കണ്ടെത്തേണ്ടതുണ്ട്. മാരക വിഷമാണ് ഉപയോഗിച്ചത് എന്നാണ് നിഗമനം.
സാധാരണ വിഷം ഏതു ഉപയോഗിച്ചാലും ഛർദിക്കുക, വെപ്രാളം കാണിക്കുക, മുഖം കോടുക തുടങ്ങിയവ സംഭവിക്കും. എന്നാൽ സന്ധ്യയും അജീഷും അമേയയും ദേവകിയും ഇത്തരത്തിൽ ഉള്ള ഒരു ഭാവവും പ്രകടിപ്പിച്ചിട്ടില്ല.
സാധാരണ ഉറങ്ങുമ്പോലെ കിടക്കുന്ന രീതിയിൽ ആണ് മൃതദേഹങ്ങൾ കണ്ടത്. സയനൈഡ് പോലുള്ള മാരക വിഷങ്ങൾ ഉപയോഗിച്ചാൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. രാസപരിശോധനഫലം വന്നാൽ മാത്രമേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ കഴിയൂ. തിങ്കളാഴ്ച ഫോറൻസിക് വിഭാഗത്തിൽ നിന്നുള്ള രാസപരിശോധന ഫലം ലഭിച്ചേക്കും.
നിലവിൽ ലഭിച്ച മൊഴികളുടെ അവലോകനവും ഇതോടൊപ്പം െപാലീസ് നടത്തുന്നുണ്ട്. സംശയകരമായ ഒന്നും ഇതുവരെയും ലഭിച്ചിട്ടില്ല.
സാമ്പത്തിക ബാധ്യത, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പിഴ ചുമത്തൽ, കടക്ക് എതിരായ പരാതി, കട പ്രവർത്തിക്കുന്ന കെട്ടിടംഉടമയുമായുള്ള തർക്കം തുടങ്ങിയ വിഷയങ്ങളാണ് നിലവിൽ മണിക്കുട്ടൻ നേരിട്ടതായി പറയപ്പെടുന്നത്. ഇതൊന്നും ഇത്തരമൊരു കൂട്ട കൊലപാതകത്തിനും ആത്മഹത്യക്കും കാരണമാകുമെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നില്ല. വർക്കല ഡിവൈ.എസ്.പി പി. നിയാസ് ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.