കല്ലമ്പലം: കപ്പാംവിളയിൽ വിചിത്രരൂപവുമായി പിറന്ന ആട്ടിൻ കുട്ടി ചത്തു. പിറന്ന് ഒരുദിവസം പിന്നിട്ടപ്പോഴാണ് ചത്തത്. മനുഷ്യന്‍റെ മുഖസാദൃശ്യത്തോടെ പിറന്ന ആട്ടിൻകുട്ടിയെ കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ ആളുകൾ എത്തിയിരുന്നു.
സൂക്ഷിച്ചുനോക്കിയാൽ വാനരന്‍റെ മുഖത്തോടും സാദൃശ്യമുണ്ട്. മനുഷ്യക്കുഞ്ഞുങ്ങളുടേതിന് തുല്യമാണ് കരച്ചിൽ ശബ്ദം. നാവായിക്കുളം കപ്പാംവിള അജിതാ ഭവനിൽ അജിതയുടെ ആടിന്‍റെ കടിഞ്ഞൂൽ പ്രസവത്തിലാണ് ആൺ ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. ഒറ്റകുട്ടിയേ ഉണ്ടായിരുന്നുള്ളൂ. കുട്ടിക്ക് അസാധാരണ വലുപ്പവുമുണ്ടായിരുന്നു.
ആട്ടിൻകുട്ടിയുടെ നെറ്റിത്തടം ഉന്തിയ നിലയിലും മൂക്ക് നീണ്ടും തലയുടെ മുകൾഭാഗം മനുഷ്യന്‍റെ തലയോടിന് സാമ്യമുള്ള നിലയിലുമായിരുന്നു. നാവ് ഒരു വശത്തേക്കിട്ട് എപ്പോഴും കരയുമായിരുന്നു. ആട് മുലയൂട്ടാൻ വിസമ്മതിച്ചതോടെ പാൽ കുപ്പിയിൽ നിറച്ച് വീട്ടുകാർ നൽകി ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ചത്തു. ആട്ടിൻകുട്ടി ചത്തുപോയ ദുഃഖത്തിലാണ് അജിതയും മക്കളായ രാഹുലും ആതിരയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.