ചാ​ത്ത​മ്പ​റ​യി​ൽ എം.​എ​ൽ.​എ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന സി.​പി.​എം സം​ഘം കെ-​റ​യി​ൽ ബോ​ധ​വ​ത്​കരണം നടത്തുന്നു

കെ-റെയിൽ: എം.എൽ.എ മാർ ഭവന സന്ദർശനം ആരംഭിച്ചു

കല്ലമ്പലം: കെ-റയിൽ കടന്നുപോകുന്ന മണമ്പൂർ ഗ്രാമപഞ്ചായത്തിലെ ചാത്തമ്പാറ പറങ്കിമാംവിളയിലെ വീടുകൾ എം.എൽ.എമാർ ഉൾപ്പെടുന്ന സംഘം സന്ദർശിച്ചു. സി.പി.എം നേതൃത്വത്തിന്‍റെ തീരുമാന പ്രകാരം ആയിരുന്നു സന്ദർശനം.

വസ്തു ഉടമകളുടെ ആശങ്കകൾ കേൾക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. ഏറ്റെടുക്കുന്ന ഭൂമിക്ക് ലഭിക്കുന്ന ഉയർന്ന നഷ്ട പരിഹാരം വസ്തു ഉടമകളെ ബോധ്യപ്പെടുത്തി.

സിൽവർ ലൈൻ വരുന്നതോടെ നിലവിലെ ഇടറോഡുകൾ തടസ്സപ്പെടുന്നതും ബാക്കി ഭൂമിയുടെ ഉപയോഗത്തിലെ നിയന്ത്രണങ്ങളും ഉൾപ്പെടെ വസ്തു ഉടമകൾ ചൂണ്ടിക്കാട്ടി.

എന്നാൽ, ഇതെല്ലാം തെറ്റിദ്ധാരണകൾ ആണെന്നും റോഡുകൾ അടക്കില്ലെന്നും ജനപ്രതിനിധികൾ വിശദീകരിച്ചു. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക, വർക്കല എം.എൽ.എ അഡ്വ.വി. ജോയ്, സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ.എസ്. ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എം.കെ. യൂസുഫ്, മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, വികസനകാര്യ സ്ററാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുധീർ, മണമ്പൂർ എൽ.സി സെക്രട്ടറി അഡ്വ. മുഹമ്മദ് റിയാസ്, ബ്രാഞ്ച് സെക്രട്ടറി നൈഫൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - K-Rail: MLAs start home visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.