കുടവൂർ സ്​മാർട്ട് വില്ലേജ് ഓഫിസ്​ മന്ദിരം റവന്യൂ മന്ത്രി കെ. രാജൻ ഉദ്​ഘാടനം ചെയ്യുന്നു

കേരളം യുണീക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും -മന്ത്രി കെ. രാജൻ

കല്ലമ്പലം: വസ്​തുക്കളുടെ തണ്ടപ്പേർ അധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കർ അംഗീകരിച്ചതോടെ യുണീക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 44 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കുടവൂർ സ്​മാർട്ട് വില്ലേജ് ഓഫിസ്​ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ബേബി സുധ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡൻറ്​ ബേബി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.ജെ. ജിഹാദ്, പഞ്ചായത്തംഗം റഫീഖ ബീവി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്. സുധീർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ല നല്ലൂർ ശിവദാസൻ, എൻ. സന്തോഷ് കുമാർ, ജനതാദൾ ജില്ല വൈസ് പ്രസിഡൻറ്​ സജീർ രാജകുമാരി, സജീർ കല്ലമ്പലം എന്നിവർ സംസാരിച്ചു.

ജില്ല കലക്​ടർ നവജ്യോത് ഖോസ സ്വാഗതവും വർക്കല തഹസിൽദാർ ടി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kerala will be the first state to implement the unique name - Minister K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.