നാ​വാ​യി​ക്കു​ളം ഇ​രു​പ​ത്തെ​ട്ടാം മൈ​ലി​നു സ​മീ​പം നി​യ​ന്ത്ര​ണം​തെ​റ്റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് 

കെ.എസ്.ആർ.ടി.സി ബസ് താ​ഴ്ച​യി​ലേ​ക്ക് മ​റിഞ്ഞ് എട്ട്​ പേർക്ക് പരിക്ക്

ക​ല്ല​മ്പ​ലം: ദേ​ശീ​യ പാ​ത​യി​ൽ നാ​വാ​യി​ക്കു​ളം ഇ​രു​പ​ത്തെ​ട്ടാം മൈ​ലി​നു സ​മീ​പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് നി​യ​ന്ത്ര​ണം​തെ​റ്റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ടോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു മ​ണി​യോ​ടെ മ​ങ്ങാ​ട്ടു​വാ​തു​ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​യം​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ ബ​സ് എ​തി​ർ​ദി​ശ​യി​ൽ സൈ​ഡ് മാ​റി വ​ന്ന ബൈ​ക്ക് യാ​ത്രി​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി വ​ല​ത്തേ​ക്ക് തി​രി​ക്ക​വേ നി​യ​ന്ത്ര​ണം​തെ​റ്റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

13 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ രാം​ദാ​സി (54) നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ബൈ​ക്ക് യാ​ത്രി​ക​നാ​യ കൊ​ല്ലം ഉ​ളി​യ​നാ​ട് കാ​രം​കോ​ട് പൊ​യ്ക​യി​ൽ വീ​ട്ടി​ൽ വി​നീ​തി​നും (25) പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ നാ​ല് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളാ​ണ് മേ​ഖ​ല​യി​ൽ മ​റി​ഞ്ഞ​ത്.

Tags:    
News Summary - KSRTC bus accident at kallambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.