ജീവിതത്തിൽ തനിച്ചായ മെഹർനിസ ചികിത്സക്ക് കനിവ് തേടുന്നു

കല്ലമ്പലം: ഒറ്റപ്പെട്ട ജീവിതത്തിൽ കൂട്ടിന് രോഗങ്ങൾ മാത്രം, ചികിത്സിക്കാൻ പണമില്ലാതെ മെഹർനിസ സുമനസ്സുകളുടെ കനിവ് തേടുന്നു. കല്ലമ്പലം വിളയിൽ വീട്ടിൽ പരേതനായ മുഹമ്മദിന്‍റെ ഭാര്യ മെഹർനിസയാണ് രോഗങ്ങളുടെ പിടിയിലുള്ളത്. കരളിൽ കാൻസർ ബാധിച്ചു ആർ.സി.സിയിലേയും കുടലിലെയും വൃക്കയിലെയും തകരാറുകൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലേയും ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയകൾക്ക് ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. നിത്യവൃത്തിക്ക് പോലും വകയില്ലാതെ, നിലവിൽ കഴിക്കേണ്ട മരുന്നുകൾ പോലും വാങ്ങാൻ ബുദ്ധിമുട്ടുന്ന മെഹർനിസക്ക് ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താനാവില്ല.

ഭർത്താവ് മുഹമ്മദ് അഞ്ചു മാസം മുമ്പാണ് മരിച്ചത്. അസുഖബാധിതനായിരുന്ന ഏക മകൻ മാഹീന്‍റെ മരണം 19 വർഷത്തെ ചികിത്സക്ക് ഒടുവിൽ ഒന്നര വർഷം മുമ്പായിരുന്നു. മാഹീന് ഡോക്ടർമാർ പറഞ്ഞ പ്രകാരം ബ്രെയിൻ ട്യൂമറിറാണ് ചികിത്സ നടത്തിയത്. ദീർഘകാല ചികിത്സക്കും പരിശോധനകൾക്കും ഒടുവിൽ രോഗം ബ്രെയിൻ ട്യൂമർ അല്ലെന്ന് കണ്ടെത്തി. മരുന്ന് മാറി കുത്തിെവച്ചതിനെ തുടർന്ന് ഉണ്ടായതാണ് രോഗാവസ്ഥയത്രെ. മാഹീനെ ചികിത്സിക്കാൻ വലിയ ഭീമമായ തുക ചെലവിട്ടു. ഇതിനിടെ ചെറിയ വീടും 10 സെന്‍റ് ഭൂമിയും വിൽക്കേണ്ടി വന്നു.

ദീർഘകാലം ചികിത്സ തുടർന്നെങ്കിലും മാഹീൻ ജീവിതത്തിലേക്ക് മടങ്ങിവന്നില്ല. മകനും ഭർത്താവും മരിച്ചതോടെ ഒറ്റക്ക് വാടക വീട്ടിൽ കഴിയുന്ന മെഹർനിസക്ക് തദ്ദേശ വാസികളുടെയും ജമാഅത്ത് കമ്മിറ്റിയുടെയും സഹായത്തോടെയാണ് ആഹാരവും മരുന്നും ലഭിക്കുന്നത്. തുടർചികിത്സക്കും അടിയന്തര ശസ്ത്രക്രിയക്കും ആവശ്യമായ സഹായം പ്രതീക്ഷിച്ച് കൊട്ടിയം എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67123141297. ഐ.എഫ്.എസ്.സി കോഡ് : SBIN 0070352. ഫോൺ: 7356939854.

Tags:    
News Summary - Mehrnisa seeks help for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.