കല്ലമ്പലം: അജ്ഞാതജീവിയെ കണ്ട ഭീതിയിലാണ് ഒരു പ്രദേശം. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡായ കുടവൂരിലാണ് അജ്ഞാതജീവി ആശങ്ക സൃഷ്ടിക്കുന്നത്.
വീടിനുസമീപത്ത് പുലിയെ കണ്ടതായി വീട്ടമ്മ പറഞ്ഞതോടെയാണ് ആശങ്ക വർധിച്ചത്. കഴിഞ്ഞദിവസം പുലർച്ചയാണ് സംഭവം. രാവിലെ ആറിന് വീടിന് സമീപത്ത് കൂടി പുലിയെന്നുസംശയിക്കുന്ന വലിയ ജീവി നടന്നുപോയത് കണ്ട മകൾ അമ്മയോട് വിവരം പറഞ്ഞു.
ഇവരും ജീവിയെ കണ്ടു. ആദ്യം വള്ളിപ്പൂച്ചയോ മറ്റോ ആണെന്ന് കരുതിയെങ്കിലും പുലിതന്നെയാണെന്ന് വീട്ടമ്മ ഉറപ്പിച്ചുപറയുന്നു. ഇവരെ കണ്ടിട്ടും ഭാവവ്യത്യാസമില്ലാതെ സാവധാനത്തിൽതന്നെ ജീവി നടന്നുപോയി. തുടർന്ന് അയൽവീടുകളിലും വാർഡംഗത്തെയും വിവരം അറിയിച്ചു, വാർഡംഗം വനംവകുപ്പിനെയും. കാൽപാട് പരിശോധിച്ചതിൽനിന്ന് കാട്ടുപൂച്ചയാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. എങ്കിലും പ്രദേശം ഇപ്പോഴും ഭീതിയിലാണെന്ന് നാട്ടുകാർ പറയുന്നു.
കുടവൂർ കണ്ണത്തുകോണം പത്തനാപുരം ക്ഷേത്രം, നാഗർകാവ് എന്നിവയുടെ സമീപത്താണ് അജ്ഞാതജീവിയുടെ സാന്നിധ്യം. മഴയിൽ കുതിർന്ന മണ്ണിൽ പ്രദേശത്തെ കുളത്തിനും ക്ഷേത്രത്തിനും സമീപത്ത് ജീവിയുടെ കാൽപാടുകൾ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്. കാട്ടുപന്നി, മുള്ളൻപന്നി, വള്ളിപ്പൂച്ച എന്നിവയുടെയെല്ലാം സാന്നിധ്യമുള്ള മേഖലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.