കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്ത് മുള്ളറംകോട് അഞ്ചാം വാർഡിൽ കാട്ടുപന്നികൾ പെറ്റുപെരുകിയതുകാരണം കുട്ടികൾക്കും മുതിർന്നവർക്കും പുറത്തിറങ്ങാനാവാത്ത സാഹചര്യം. ആക്രമണം ഭയന്ന് കുട്ടികളെ അംഗൻവാടിയിൽ വിടാൻ രക്ഷാകർത്താക്കൾ മടിക്കുന്നു.
സമീപകാലത്ത് തൊഴിലുറപ്പ് തൊഴിലാളികളെ പന്നി ആക്രമിച്ചിരുന്നു. മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ കൃഷികൾ നശിപ്പിക്കുന്നതുകാരണം കർഷകരും പ്രതിസന്ധിയിലാണ്.
പഞ്ചായത്തിലും കൃഷിഭവനിലും ഗ്രാമസഭയിലും പലതവണ ജനങ്ങൾ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. പന്നിശല്യം അവസാനിപ്പിച്ച് ജനങ്ങളുടെയും കുട്ടികളുടെയും ആശങ്കയകറ്റാൻ നടപടിയുണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പഞ്ചായത്ത് മുൻ അംഗം ബി. ശ്രീകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.