കെ റെയിൽ പദ്ധതിക്കെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും

കെ റെയിൽ പദ്ധതിക്കെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും

കല്ലമ്പലം: വിനാശകരവും ജനദ്രോഹ കരവും അശാസ്ത്രീയവുമായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിൻതിരിയണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു.

മണമ്പൂർ പഞ്ചായത്താഫീസിനു മുന്നിൽ നടന്ന ധർണ്ണ ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ അംബി രാജ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ് അധ്യക്ഷനായി.

സമിതി ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൺവീനർ എ. ഷൈജു, മുൻ പഞ്ചായത്ത് മെമ്പർ ജി. സത്യശീലൻ, പി.ജെ നഹാസ്, ഡി.സി.സി ജനറൽ സെക്രട്ടറി ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ, ഡി.സി.സി അംഗം എസ്. സുരേഷ്കുമാർ, പഞ്ചായത്ത് മെമ്പർമാരായ സോഫിയ സലീം, ഒലീദ് കുളമുട്ടം, ഐ.എൻ. ടി.യു.സി ജനറൽ സെക്രട്ടറി മണനാക്ക് ശിഹാബുദ്ദീൻ, ഗോവിന്ദ് ശശി, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്​ അസീസ് കിനാലുവിള അമീർഖാൻ നന്ദിയും പറഞ്ഞു. അനിൽ കവലയൂർ, സമീർ വലിയവിള എന്നിവർ സംസാരിച്ചു.

യാതൊരുവിധ ആധികാരിക പഠനവും നടത്താതെ, വിനാശകരമായ കെ റെയിൽ പദ്ധതിയ്ക്കു വേണ്ടി ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാമൂഹ്യ-സാമ്പത്തിക - പാരിസ്ഥിതിക ദുരന്തം സൃഷ്ടിക്കുന്നതും കേരളത്തെ രണ്ടായി വിഭജിക്കുന്നതുമാണ് പദ്ധതിയെന്നും നേതാക്കൾ പറഞ്ഞു. ഒരു തുണ്ട് ഭൂമിയും പദ്ധതിക്കായി തങ്ങൾ വിട്ടുകൊടുക്കില്ലെന്നും പദ്ധതിക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.

കവലയൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിലും ധർണയിലും നൂറ് കണക്കിനാളുകൾ പങ്കെടുത്തു. ധർണയ്ക്ക് ശേഷം പഞ്ചായത്ത് അധികൃതർക്ക് നിവേദനവും നൽകി. ഒക്ടോബർ 10 മുതൽ പദയാത്രയും തുടർന്ന് സെക്രട്ടേറിയറ്റ് മാർച്ചും അടക്കമുള്ള ശക്തമായ സമര പരിപാടികൾ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - protest against k rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.