കല്ലമ്പലം: കാറ്റിലും മഴയിലും വീട് തകർന്നുവീണ് ഉറങ്ങിക്കിടന്നവർക്ക് പരിക്ക്. പുതുശ്ശേരിമുക്ക് പുളിയറക്കോണം പുതുവൽവിള പുത്തൻവീട്ടിൽ ശ്രീധരൻ-രാധാമണി ദമ്പതികളുടെ വീടാണ് തകർന്നുവീണത്. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് സംഭവം. ശബ്ദം കേട്ടാണ് എല്ലാവരും ഉണർന്നത്. കിടക്കയിൽനിന്ന് എഴുന്നേൽക്കുന്നതിനുമുമ്പേ മേൽക്കൂര ദേഹത്ത് പതിക്കുകയായിരുന്നു.
ഇവരുടെ ബന്ധുവായ സുരേന്ദ്രനാണ് (57) കൂടുതൽ പരിക്കേറ്റത്. ദേഹമാസമകലം മുറിവേൽക്കുകയും തല പൊട്ടുകയും ചെയ്തു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാൾക്ക് തലയിൽ എട്ടുതുന്നലുണ്ട്. വീടിന്റെ ശോച്യാവസ്ഥ പരിഗണിച്ച് പുതിയ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.