കല്ലമ്പലം: മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ കല്ലമ്പലം പൊലീസ് പിടികൂടി. ഒറ്റൂർ തോക്കാല സജി നിവാസിൽ ഷാജി (38) ആണ് പിടിയിലായത്. ഇതുസംബന്ധിച്ച് പൊലീസ് പറയുന്നത്: പ്രതി ഷാജി വീട്ടിൽ സ്ഥിരമായി മദ്യം വാങ്ങിവരുകയും മദ്യപിച്ച ശേഷം വീട്ടുകാർക്കും നാട്ടുകാർക്കും സ്ഥിരം ശല്യമുണ്ടാക്കിവരുകയായിരുന്നു.
ഇദ്ദേഹത്തിെൻറ മാതാവ് പുഷ്പവല്ലി (69) ഇതിനെ വിലക്കിയതിലുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പുഷ്പവല്ലി കിണറ്റിൽ നിന്ന് വെള്ളം കോരവെ കത്തിയുമായി പിറകിലൂടെ എത്തിയ പ്രതി പുഷ്പവല്ലിയുടെ മുതുകിൽ കത്തി കുത്തിയിറക്കുകയായിരുന്നു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ പുഷ്പവല്ലിയെ ആശുപത്രിയിലാക്കാൻ ശ്രമിച്ചെങ്കിലും പ്രതി അനുവദിച്ചില്ല.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് പുഷ്പവല്ലിയെ ആശുപത്രിയിലാക്കിയത്. പൊലീസ് എത്തിയ സമയം പ്രതി വീടിനുള്ളിൽ കയറി വാതിലടക്കുകയും ഓടിളക്കി വീട്ടിൽ നിന്നിറങ്ങി മരത്തിലൂടെ ഊർന്ന് രക്ഷപ്പെടുകയുമായിരുന്നു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി സുരേഷിനു കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പ്രതിയെ കല്ലമ്പലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഐ. ഫറോസിെൻറ നേതൃത്വത്തിൽ എസ്.ഐ വി. ഗംഗാപ്രസാദ്, ആർ.എസ്. അനിൽ, ജി.എസ്.ഐ സനിൽ കുമാർ, ജി.എ.എസ്.ഐ സുനിൽ, ഷാൻ, ഡബ്ല്യൂ.സി.പി.ഒ സുരജ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിക്കുപറ്റിയ പുഷ്പവല്ലിയെ ഏറ്റെടുക്കാൻ ആളില്ലാതിരുന്നതിനാൽ വർക്കല പുനർജനി ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടന ഏറ്റെടുത്ത് ചികിത്സ നടത്തി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.