കാട്ടാക്കട: താലൂക്ക് ആസ്ഥാനത്ത് തെരുവുവിളക്കുകള്‍ പോലും പ്രകാശിക്കാതെ ഇരുട്ടിലായിരുന്നു ഓണക്കാലം. കാട്ടാക്കട, പൂവച്ചല്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രധാന റോഡുകള്‍ പോലും ഇരുട്ടിലായിരുന്നു. ഓണക്കാലത്തു പോലും തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനുവേണ്ട മുന്നൊരുക്കം നടത്തിയില്ല. കാട്ടാക്കട- കുറ്റിച്ചല്‍ റോഡിലും കാട്ടാക്കട- കള്ളിക്കാട് റോഡിലും മിക്കയിടത്തും കൂരിരുട്ടായിരുന്നു.
കാട്ടാക്കട മാര്‍ക്കറ്റ് മുതല്‍ തിരുവനന്തപുരം റോഡ് തിരിയുന്നുവരെ 40ലേറെ വൈദ്യുതി വിളക്കുകളുണ്ട്. അതില്‍ പ്രകാശിക്കുന്നതാകട്ടെ പകുതിയിയില്‍ താഴെ മാത്രം. കാട്ടാക്കടയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുകഴിഞ്ഞാല്‍ പിന്നെയിവിടെ കൂരിരുട്ടാണ്. തിരുവവോണ ദിവസം കടകള്‍ അടഞ്ഞുകിടന്നപ്പോഴാണ് പട്ടണത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്നത് യാത്രക്കാരറിയുന്നത്. കെ.എസ്.ആര്.ടി.സി ഡിപ്പോ ഉള്‍പ്പെടുന്ന പ്രദേശവും ഇരുട്ടില്‍ തന്നെ.
ഓണക്കാലത്തുപോലും വൈദ്യുതിവിളക്കുള് പ്രകാശിപ്പിക്കുന്നതിന് സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറായില്ലെന്നാണ് പരാതി. കാട്ടാക്കട- പൂവച്ചല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്നതാണ് കാട്ടാക്കട പട്ടണം. ഇവിടെ പലേടത്തെയും വഴിവിളക്കുകള്‍ മിഴിയടച്ചിട്ട് മാസങ്ങളായി. വിളക്കുകള്‍ പ്രകാശിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതർ തയാറാകുന്നില്ല.
എന്നാൽ, താലൂക്കിലെ കുറ്റിച്ചല്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളിൽ പത്തിലേറെ പ്രദേശത്ത് ഓണക്കാലത്ത് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുറ്റിച്ചല്‍ പഞ്ചായത്തില്‍ ഹൈസ്കൂ ജങ്ഷന് മുതല്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് വരെ നീളുന്ന ഒരു കിലോമീറ്ററിലേറെ ദൂരം വൈദ്യുതി ദീപങ്ങളാല്കുളിച്ചു നിന്നു. കോട്ടൂര്‍ ജങ്ഷനും , കാപ്പുകാട് ആനപ്പാര്ക്കിലും വർണാഭമായകാഴ്ചകളായിരുന്നു. കോട്ടൂർ ദീപാലങ്കാര കൂട്ടായ്മയും, കോട്ടൂർ ഇക്കോടൂറിസവും, കാപ്പുകാട് ആനപാര്ക്കിലുമായി വൈദ്യുതി ദീപാലങ്കാലങ്ങളൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.