കാട്ടാക്കട: പനയംകോട് തടത്തരികത്ത് വീട്ടില്‍ റസാലത്തിന്റെ മകള്‍ രാജിക്ക് കുട്ടിക്കാലത്ത് തോന്നിയ മോഹമാണ് വലിയ വാഹനം ഓടിക്കുകയെന്നത്. ആഗ്രഹം യാഥാർഥ്യമായപ്പോള്‍ അവസരം ലഭിച്ചതാകട്ടെ കെ.എസ്.ആർ.ടി.സി ബസ് ഓടിക്കാൻ.
വെള്ളിയാഴ്ച ഉച്ചക്ക് കാട്ടാക്കട ഡിപ്പോയില്‍നിന്ന് പ്ലാമ്പഴിഞ്ഞിയിലേക്കുള്ള ബസിലെ ഡ്രൈവർ രാജിയായിരുന്നു.
ടാക്സി ഡ്രൈവറായിരുന്ന റസാലത്തിന്റെ മകള്‍ക്ക് കുട്ടികാലത്തെ വാഹനങ്ങളോട് പ്രണയമാണ്. പിതാവ് കാറുമായി വീട്ടിലെത്തുമ്പോള്‍ കാര്‍ കഴുകാന്‍ സഹായിച്ച് ഒപ്പം കൂടും. പിന്നീടങ്ങോട്ട് ഡ്രൈവര്‍ സീറ്റില്‍ കയറി വണ്ടി ഉരുട്ടി തുടങ്ങി.
സ്കൂള്‍-കോളജ് പഠനകാലത്തും ഇത് തുടര്‍ന്നു. ഇതിനിടെ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കി. തുടര്‍ന്ന് ഡ്രൈവിങ് സ്കൂളില്‍ പരിശീലകയായി. പത്ത് വര്‍ഷത്തിലേറെയായി നിരവധി പേരെയാണ് രാജി ഡ്രൈവിങ് പരിശീലിപ്പിച്ചത്. ഇതിനിടെയാണ് കെ.എസ്.ആര്.ടി.സിയില്‍ ഡ്രൈവറാകാന്‍ നിയോഗം ലഭിച്ചത്.
കെ.എസ്.ആര്.ടി.സി ബസിന്റെ ഡ്രൈവര്‍ സീറ്റില്‍ വനിതയെ കണ്ടതോടെ യാത്രക്കാരും വ്യാപാരികളുമൊക്കെ കൈവീശി ആശംസകളറിയിച്ചു. ആദ്യദിവസത്തെ സർവിസില്തന്നെ 150 കിലോമീറ്റര്‍ ബസ് ഓടിച്ചു. കാട്ടാക്കട-കോട്ടൂര്‍, പന്നിയോട്, നെയ്യാര്‍ഡാം, പാപ്പനം സ്ഥലങ്ങളിലാണ് ആദ്യ ദിവസം യാത്രക്കാരെ കയറ്റാനായി ബസ് എത്തിച്ചത്. കെ.എസ്.ആര്.ടി.സി ബസ് ഓടിക്കാനുള്ള പി.എസ്.സിയുടെ വനിത ഡ്രൈവറുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരിയാണ് രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.