അറസ്റ്റിലായ പ്രതികൾ

പാസ്പോർട്ട് തട്ടിപ്പ്: രണ്ടുപേർ കൂടി അറസ്റ്റിൽ

ക​ഴ​ക്കൂ​ട്ടം: വ്യാ​ജ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ തു​മ്പ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ൻ​സി​ൽ അ​സീ​സി​നെ​തി​രെ തു​മ്പ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​യാ​ളെ കേ​സി​ൽ പ്ര​തി ചേ​ർ​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യാ​ജ​രേ​ഖ ച​മ​ച്ച് പാ​സ്പോ​ർ​ട്ട് കൈ​വ​ശ​പ്പെ​ടു​ത്താ​ൻ അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വ്യാ​ജ​രേ​ഖ​ക​ളും വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ത​യാ​റാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് സ്വ​ദേ​ശി ക​മ​ലേ​ഷ്, ഇ​ട​നി​ല​ക്കാ​ര​നാ​യ മ​ൺ​വി​ള സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​ന്നി​വ​രെ ഞാ​യ​റാ​ഴ്ച അ​റ​സ്റ്റു ചെ​യ്തു. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം ആ​റാ​യി. മു​കു​ന്ദ​പു​രം പു​ത്തേ​ട​ത്ത് കി​ഴ​ക്കേ​ത്ത​റ സ്വ​ദേ​ശി സ​ഫ​റു​ല്ല ഖാ​ൻ (54), കൊ​ല്ലം ഉ​മ​യ​ന​ല്ലൂ​ർ അ​ൽ​ത്താ​ഫ്മ​ൻ​സി​ലി​ൽ ബ​ദ​റു​ദ്ദീ​ൻ (65), മ​ണ്ണ​ന്ത​ല സ്വ​ദേ​ശി എ​ഡ്വ​വേ​ഡ്, വ​ർ​ക്ക​ല സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സി.​പി.​ഒ​യു​ടെ അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്തേ​ക്ക് ആ​രെ​ങ്കി​ലും പോ​യി​ട്ടു​ണ്ടോ എ​ന്നും മ​നു​ഷ്യ​ക​ട​ത്തു​മാ​യി സം​ഘ​ത്തി​ന് ബ​ന്ധ​മു​ണ്ടോ എ​ന്നും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Passport Fraud: Two More Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.