തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂനിയൻ വജ്രജൂബിലി സമ്മേളനം മേയ് 27 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് രാവിലെ 10.30ന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം രാം പുനിയാനി ഉദ്ഘാടനം ചെയ്യും.
1.58 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 292 വനിതകൾ ഉൾപ്പെടെ 968 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ഉച്ചക്ക് 2.30ന് ‘വികസന പ്രവർത്തനങ്ങളും ജനപക്ഷ സിവിൽ സർവിസും’ വിഷയത്തിലെ സെമിനാർ മുൻമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് അഞ്ചിന് ‘ഫെഡറലിസത്തിന്റെ ഭാവി’ വിഷയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ സംസാരിക്കും. 28 ന് രാവിലെ നടക്കുന്ന സുഹൃദ് സമ്മേളനം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്കാരിക സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 11ന് ട്രേഡ് യൂനിയൻ സമ്മേളനത്തിൽ എളമരം കരീം പങ്കെടുക്കും.
വൈകീട്ട് അഞ്ചിന് നിശാഗന്ധിയിലെ മാധ്യമ സെമിനാറിൽ മന്ത്രി വീണ ജോർജ്, വെങ്കിടേഷ് രാമകൃഷ്ണൻ, പ്രമോദ് രാമൻ എന്നിവരാണ് അതിഥികൾ. 30ന് വൈകീട്ട് 30,000 പ്രവർത്തകർ അണിനിരക്കുന്ന മാർച്ചും പുത്തരിക്കണ്ടം മൈതാനത്ത് പൊതുസേമ്മളനവും നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.കെ പ്രശാന്ത് എം.എൽ.എ, എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ, പ്രസിഡന്റ് എം.വി. ശശിധരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.