കുറ്റിച്ചല്‍-കള്ളിക്കാട് റോഡ്​; തേവന്‍കോട് അപകടം പതിയിരിക്കുന്നു

കാ​ട്ടാ​ക്ക​ട: കു​റ്റി​ച്ച​ല്‍-​ക​ള്ളി​ക്കാ​ട് റോ​ഡി​ല്‍ തേ​വ​ന്‍കോ​ട് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. റോ​ഡ് വീ​തി കൂ​ട്ടി ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലാ​ക്കി​യെ​ങ്കി​ലും നെ​യ്യാ​ര്‍ ക​നാ​ലി​നു​കു​റു​കെ തേ​വ​ന്‍കോ​ട് നി​ല​വി​ലു​ള്ള പാ​ലം മൂ​ന്ന് ദ​ശാ​ബ്ദം മു​ന്‍പ് നി​ർ​മി​ച്ച​തു​ത​ന്നെ.

നെ​ടു​മ​ങ്ങാ​ട്-​ഷൊ​ര്‍ള​ക്കോ​ട് മ​ല​യോ​ര ഹൈ​വെ റോ​ഡ് ക​ട​ന്നു​പോ​കു​ന്നി​ട​ത്താ​ണ് ഈ ​ദുഃ​സ്ഥി​തി. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ സ്കൂ​ള്‍ വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളും കാ​ല്‍ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രും വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യു​ന്ന​ത്. രാ​ത്രി അ​പ​ക​ടം പ​തി​വാ​ണ്. വീ​തി​കൂ​ടി​യ റോ​ഡി​ലൂ​ടെ ഡ്രൈ​വ് ചെ​യ്ത് വ​രു​മ്പോ​ഴാ​ണ് മു​ന്നി​ല്‍ ക​നാ​ല്‍ കാ​ണു​ന്ന​ത്. പൊ​ടു​ന്ന​നെ ബ്രേ​ക്ക് ചെ​യ്യു​ന്ന​തോ​ടെ വാ​ഹ​നം വെ​ട്ടി​ത്തി​രി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ള്‍ക്കി​ട​യാ​ക്കു​ന്ന​ത്.

Tags:    
News Summary - Kutchichal-Kallikkad Road; Danger lurks in Thevankot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.