കുറ്റിച്ചല്‍-കള്ളിക്കാട് റോഡ്; തേവന്‍കോട് അപകടം പതിയിരിക്കുന്നു
text_fieldsകാട്ടാക്കട: കുറ്റിച്ചല്‍-കള്ളിക്കാട് റോഡില്‍ തേവന്‍കോട് അപകടം പതിയിരിക്കുന്നു. റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തിലാക്കിയെങ്കിലും നെയ്യാര്‍ കനാലിനുകുറുകെ തേവന്‍കോട് നിലവിലുള്ള പാലം മൂന്ന് ദശാബ്ദം മുന്‍പ് നിർമിച്ചതുതന്നെ.
നെടുമങ്ങാട്-ഷൊര്‍ളക്കോട് മലയോര ഹൈവെ റോഡ് കടന്നുപോകുന്നിടത്താണ് ഈ ദുഃസ്ഥിതി. ചരക്കുവാഹനങ്ങളും നിരവധി സര്‍ക്കാര്‍-സ്വകാര്യ സ്കൂള്‍ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. ഇവിടെ താമസിക്കുന്ന വിദ്യാര്‍ഥികളും കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രികരും വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി യാത്ര ചെയുന്നത്. രാത്രി അപകടം പതിവാണ്. വീതികൂടിയ റോഡിലൂടെ ഡ്രൈവ് ചെയ്ത് വരുമ്പോഴാണ് മുന്നില്‍ കനാല്‍ കാണുന്നത്. പൊടുന്നനെ ബ്രേക്ക് ചെയ്യുന്നതോടെ വാഹനം വെട്ടിത്തിരിക്കുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.