തിരുവനന്തപുരം: മീഡിയവൺ വിലക്കിനെതിരെ തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സോളോഡ്രാമ അരങ്ങേറി. സെക്രട്ടേറിയറ്റ് നടയിൽ നടന്ന പരിപാടിയിൽ 'രാജാവ് നഗ്നനാണ്' എന്ന സോളോഡ്രാമയുടെ അവതരണം നടന്നു.
തനിമ കലാസാഹിത്യവേദി ജില്ല പ്രസിഡന്റ് അമീർ കണ്ടൽ രചന സംവിധാനം നിർവഹിച്ച സോളോ ഡ്രാമയുടെ അവതരണം അൻസർ പാച്ചിറ നിർവഹിച്ചു. തനിമ കലാസാഹിത്യവേദി ജില്ല സെക്രട്ടറി മെഹ്ബൂബ്ഖാൻ പൂവാർ, മയൂഫ്, സനോഫർ, നൂറുൽഹസൻ, സിയാദ്, അംജദ്, ഫൈസൽ, അനസ്, ഖൽഫാൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.