മെഡിക്കല്‍ കോളജ്: ആദര്‍ശ് മധുവിന്റെ ഹൃദയവാല്വുകള്കൊണ്ട് രണ്ടുപേര്‍ക്ക് ജീവിതം തിരികെ നല്‍കാനുള്ള തീരുമാനമെടുക്കുമ്പോള്‍ കൂടെപ്പിറപ്പിന്റെ വിയോഗം സൃഷ്ടിച്ച വേദന മറന്ന് സഹോദരന് അനീഷ് മധു കണ്ണുനീര് തുടക്കുന്നുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് തൊട്ടുമുമ്പ് ശ്രീചിത്രയില്‍ നിന്നുവന്ന കൗണ്‍സിലര്‍ രണ്ട് രോഗികള്‍ക്ക് ജീവന് നിലനിര്‍ത്താന്‍ ആദര്‍ശിന്റെ ഹൃദയവാല്‍വുകള്‍ നല്‍കുമോയെന്ന അഭ്യര്‍ഥനയുമായി സമീപിച്ചപ്പോള്‍ അനീഷിന്റെ മനസ്സില്‍ ചികിത്സക്ക് വകയില്ലാതെ വലയുന്ന പട്ടിണിപ്പാവങ്ങളുടെ ചിത്രമാണ് തെളിഞ്ഞുവന്നത്. സഹോദരന്റെ ഹൃദയ വാല്‍വുകളിലൂടെ രണ്ട് പേര്‍ക്ക് ജീവന് തിരികെ കൊടുക്കാന്‍ കഴിയുമെങ്കില്‍ സഹോദരന് നല്കാന് കഴിയുന്ന ഏറ്റവും വലിയ ബഹുമതിയാണെന്നുകൂടി അനീഷ് തിരിച്ചറിഞ്ഞു.
ശനിയാഴ്ച രാത്രിയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ തിരുമല അരയല്ലൂരിലുണ്ടായ അപകടത്തില്‍ വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ മച്ചിനാട് വീട്ടില്‍ കെ. മധുസൂദനന് ആശാരിയുടെയും വി. ഷീലയുടെയും മകന് ആദര്‍ശ് മധുവിന് (27) ഗുരുതര പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ചൊവ്വാഴ്ച വൈകീട്ട് മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.