മെഡിക്കൽ കോളജ്: കൂറ്റൻ ആഞ്ഞിലി മരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈൻ തകർന്നു. ചെറുവയ്ക്കൽ ഐത്തടി രോഹിണി നഗറിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് റോഡരികിൽ നിന്ന ആഞ്ഞിലിമരം വൈദ്യുതി ലൈനിന് മുകളിലേക്ക് പതിച്ചത്. ഈസമയം വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വൻ അത്യാഹിതം ഒഴിവായി.
ചാക്ക ഫയർ സ്റ്റേഷനിൽനിന്ന് ഫയർ ഓഫിസർ ആർ. സജികുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സുമേഷ്, ദീപു, റോഷൻ, ഫയർ ഓഫിസർ ഡ്രൈവർ അരുൺ എന്നിവർ ചേർന്ന് രണ്ടുമണിക്കൂർ പരിശ്രമിച്ചാണ് മരം മുറിച്ചുനീക്കിയത്. പ്രദേശത്ത് ഗതാഗത തടസ്സവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.