മെഡിക്കൽ കോളജ്: പ്രസവശേഷം യുവതിയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോകുന്നത് സംബന്ധിച്ച് എസ്.എ.ടി ആശുപത്രിയില്‍ തര്‍ക്കം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാഗ്വാദം കൈയാങ്കളിയില്‍ കലാശിച്ചു. യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ തീരുമാനിച്ചതോടെ ബന്ധുക്കള്‍ പത്തി മടക്കി.
ഞായറാഴ്ച ഉച്ചയോടുകൂടിയാണ് ആശുപത്രിക്കുമുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വെങ്ങാനൂര്‍ സ്വദേശിനിയാണ് യുവതി. ഇവരുടെ ഭര്‍ത്താവ് കൊല്ലം കുണ്ടറ സ്വദേശിയും. നിരന്തരം മകളെ മര്‍ദിക്കുന്നതിനാല്‍ ഭര്‍ത്താവിനൊപ്പം യുവതിയെ വിടില്ലെന്ന് ഇവരുടെ ബന്ധുക്കള്‍ തീരുമാനമെടുത്തു. എന്നാല്‍, താന്‍ ഭാര്യയെ കൊണ്ടുപോകുമെന്ന നിലപാടുമായി ഭര്‍ത്താവുമെത്തി. യുവതിയുടെ മാതാവും മരുമകനും തമ്മില്‍ മുമ്പ് നിലനിന്നിരുന്ന തര്‍ക്കങ്ങളും സംഭവത്തില്‍ ഉരുത്തിരിഞ്ഞുവന്നു. തര്‍ക്കം രൂക്ഷമായതോടെ ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടയടിയായി.
ഇതിനിടെ, പൊലീസെത്തി. രംഗം ശാന്തമാകാതായതോടെ താന്‍ ഭര്‍ത്താവിനൊപ്പം പോകുന്നതായി യുവതി അറിയിച്ചു. പ്രശ്നം അവസാനിച്ചതോടെ യുവതിയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് വാങ്ങി ഭര്‍ത്താവ് കൂട്ടിക്കൊണ്ടുപോയി. അടിപിടിയില്‍ ഉള്‍പ്പെട്ടവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവിഭാഗത്തിനും പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.