മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന കാലിക്കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന 'വേസ്റ്റ് സ്റ്റോര്‍' ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
പഴയ മോര്‍ച്ചറിക്കും ഹൗസ് കീപ്പിങ് സ്റ്റോറിനും എതിര്‍വശത്താണ് വേസ്റ്റ് സ്റ്റോര്‍. ലോഡ് കണക്കിന് വേസ്റ്റ് ബോട്ടിലുകളാണ് വലിയ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലേക്ക് പോകുന്ന റോഡിന് വശത്തായി കൂട്ടിയിട്ടിരിക്കുന്നത്. കുപ്പികള്‍ നീക്കം ചെയ്യാത്തതിനാല്‍ വേസ്റ്റ് സ്റ്റോര്‍ ഇഴജന്തുക്കളുടെ താവളമായി മാറി.
ഒഴിഞ്ഞ ബോട്ടിലുകള്‍ കുന്നുകൂടാതെ നീക്കം ചെയ്യുന്നതിന് സ്വകാര്യ വ്യക്തിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇയാള്‍ അതാത് സമയം ബോട്ടിലുകള്‍ നീക്കം ചെയ്യാത്തതാണ് വേസ്റ്റ് സ്റ്റോറില്‍ ബോട്ടിലുകളും അനുബന്ധ പാഴ് വസ്തുക്കളും കുന്നുകൂടാനിടയാക്കുന്നതെന്ന് ജീവനക്കാരും സമീപവാസികളും പറയുന്നു. വേസ്റ്റ് സ്റ്റോര്‍ മെഡിക്കല്‍ കോളജിനു പുറത്തുള്ള മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.