മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഒ.പി കെട്ടിടത്തിന് സമീപം ഡ്രെയിനേജിന്റെ നിർമാണം ഇഴയുന്നതായി പരാതി. രണ്ടാഴ്ചയിലേറെയായി ആരംഭിച്ച പണിയാണ് എങ്ങുമെത്താതെ നീണ്ടുപോകുന്നത്. മെഡിക്കല്‍ കോളജിലെ വാര്‍ഡുകളിൽനിന്നുള്ള മാലിന്യം സംഭരണിയിലേക്ക് എത്തിക്കുന്നതിനുള്ള ഇന്റര്‍ കണക്ഷന് പൈപ്പുകളുടെ പണിയാണ് ആരംഭിച്ചത്.
അഞ്ച് മീറ്ററോളം ആഴത്തിലാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. അറ്റകുറ്റപ്പണിക്കുവേണ്ടി കുഴികള്‍ എടുത്ത ഭാഗത്ത് അപകടസൂചനയായി നാടയും തടികളും നാട്ടിയിട്ടുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇത് അപകടഭീഷണി ഉണ്ടാക്കുന്നുണ്ട്. വാര്‍ഡുകളില്‍നിന്നുള്ള മാലിന്യമെത്തി അടവുണ്ടാകുന്നതിനാലാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. പൈപ്പില്‍ അടവുള്ള ഭാഗത്തുനിന്ന് പുതിയ കണക്ഷന് സംഭരണിയിലേക്ക് കൊടുക്കുന്ന പണിയാണ് ഇഴയുന്നത്.
അതേസമയം എത്രയും വേഗം പണി പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡ്രെയിനേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പി.ഡബ്ല്യു.ഡി പ്രത്യേക വിഭാഗവും സ്വീവേജ് അതോറിറ്റിയും സംയുക്തമായിട്ടാണ്. പണി നടന്നുവരുന്നതിനു സമീപത്ത് തെരുവുവിളക്കുകള്‍ ചില സമയങ്ങളില്‍ പ്രകാശിക്കാത്തത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തിരിച്ചടിയായിട്ടുണ്ട്. രാത്രികാലങ്ങളിലും കുഴിയുടെ ഭാഗം സുരക്ഷിതമല്ലാതെ തുറന്നുകിടക്കുന്നതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.