Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightഅനധികൃത പാര്‍ക്കിങ്;...

അനധികൃത പാര്‍ക്കിങ്; ബസ്​ യാത്രികര്‍ ദുരിതത്തില്‍

text_fields
bookmark_border
അനധികൃത പാര്‍ക്കിങ്; ബസ്​ യാത്രികര്‍ ദുരിതത്തില്‍
cancel
camera_alt

പേ​ട്ട പ​ള്ളി​മു​ക്ക് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു​മു​ന്നി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍ക്കി​ങ്

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: പേ​ട്ട പ​ള്ളി​മു​ക്ക് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​നു​മു​ന്നി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍ക്കി​ങ്ങി​ല്‍ പൊ​റു​തി​മു​ട്ടി ബ​സ് യാ​ത്രി​ക​ര്‍. പേ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ മ​തി​ലി​നോ​ട് ചേ​ര്‍ന്നാ​ണ്​ കാ​ത്തി​രി​പ്പു​കേ​ന്ദ്രം. അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ്ങി​നെ​തി​രെ നി​ര​വ​ധി ത​വ​ണ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ഈ ​ഭാ​ഗ​ത്തേ​ക്ക്​ തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്ന് വാ​ഹ​ന​യാ​ത്രി​ക​ര്‍ ആ​രോ​പി​ക്കു​ന്നു.

കി​ഴ​ക്കേ​കോ​ട്ട​യി​ല്‍നി​ന്നും ത​മ്പാ​നൂ​ര്‍ഭാ​ഗ​ത്തു​നി​ന്നും നി​ര​വ​ധി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളാ​ണ് ക​ണ്ണ​മ്മൂ​ല വ​ഴി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ത്തേ​ക്കും ദീ​ര്‍ഘ​ദൂ​ര സ​ര്‍വി​സു​ക​ളും ന​ട​ത്തു​ന്ന​ത്. പേ​ട്ട പൊ​ലീ​സ് പി​ടി​ച്ചി​ടു​ന്ന തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ളും കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​ര്‍ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി പാ​ര്‍ക്കി​ങ്​ കാ​ര​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക്​ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ​യും 50 മീ​റ്റ​ര്‍ മു​ത​ല്‍ 75 മീ​റ്റ​ര്‍ വ​രെ അ​ക​ലെ​യാ​ണ് നി​ര്‍ത്താ​റു​ള്ള​ത്. ഇ​ത് ഏ​റ്റ​വു​മ​ധി​കം ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് ബ​സ് കാ​ത്തു​നി​ല്‍ക്കു​ന്ന വ​യോ​ധി​ക​രെ​യും സ്ത്രി​ക​ളെ​യു​മാ​ണ്. ഇ​വ​ര്‍ ഇ​രി​പ്പി​ട​ത്തി​ല്‍നി​ന്ന്​ എ​ണീ​റ്റ് ബ​സി​ന​ടു​ത്തെ​ത്തു​മ്പോ​ഴേ​ക്കും ബ​സ് വി​ട്ടി​രി​ക്കും. കൂ​ടാ​തെ ബ​സ് കാ​ത്ത്​ പ​ല​പ്പോ​ഴും റോ​ഡി​ലേ​ക്കി​റ​ങ്ങി നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​തും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു. പ്ര​ശ്ന​ത്തി​ൽ ഉ​ന്ന​ത പൊ​ലീ​സ് അ​ധി​കൃ​ത​ര്‍ക്ക് പ​രാ​തി ന​ല്‍കാ​നൊ​രു​ങ്ങു​ക​യാ​ണ് ബ​സ് യാ​ത്രി​ക​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal ParkingThiruvananthapuram News
News Summary - Illegal parking
Next Story