മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് സമുച്ചയത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികള്‍ നോക്കുകുത്തികളെന്ന് പരെക്ക ആക്ഷേപം. ഇവിടെ മരുന്നിനെത്തുന്നവർ ഏറെയും വെറും കൈയോടെയാണ് മടങ്ങുന്നത്. കാരുണ്യ എന്നാണ് പേരെങ്കിലും രോഗികളോട് ഒരുവിധ കാരുണ്യവും ഇെല്ലന്നാണ് പരാതി.
ആവശ്യമായ മരുന്നുകളില്‍ 95 ശതമാനവും ഇവിടെയില്ല. മെഡിക്കല്‍ കോളജ് പ്രവേശനകവാടത്തോട് ചേര്‍ന്ന് കമ്യൂണിറ്റി ഫാര്‍മസിക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസിയില്‍ രണ്ടോ മൂന്നോ ജീവനക്കാരെയാണ് സർക്കാർ നിയമിച്ചിട്ടുള്ളത്. ഇതേ അവസ്ഥ തന്നെയാണ് ഒ.പി േബ്ലാക്കിന് സമീപത്തുള്ള കാരുണ്യ ഫാര്‍മസിയുടെയും അവസ്ഥ.
ബന്ധപ്പെട്ട ഉന്നത അധികൃതരുടെ അനാസ്ഥയാണ് മരുന്നുക്ഷാമത്തിന് കാരണമായി ജീവനക്കാര്‍ പറയുന്നത്. എന്നാൽ വിവിധ മരുന്നുകമ്പനികള്‍ക്ക് നല്‍കാനുള്ള പണം ലഭിക്കാത്തതാണ് കാരുണ്യ ഫാര്‍മസികളില്‍ മരുന്നുകള്‍ കിട്ടാത്തതിന് പ്രധാന കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇവിടെ മരുന്ന് വാങ്ങാനെത്തുന്ന രോഗികളില്‍ ഏറെയും നിര്‍ധനരാണ്. ഇപ്പോള്‍ 90 ശതമാനം രോഗികളുടെയും ഏക ആശ്രയം മെഡിക്കല്‍ കോളജ് പരിസരത്തെ മൂന്നോളം കമ്യൂണിറ്റി ഫാര്‍മസികളാണ്. ഇവിടെ മരുന്നുകൾ ഏകദേശം 20 മുതല്‍ 30 ശതമാനം വരെ വില കുറച്ചാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.