മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിനും വെന്റിലേറ്ററിനുമുള്ള പുതുക്കിയ നിരക്കുകൾ പിൻവലിക്കുമെന്ന് സൂപ്രണ്ട് ഡോ. എ. നിസാറുദീൻ അറിയിച്ചു. അതേസമയം എ.പി.എൽ കാർഡ് ഒഴികെയുള്ള എല്ലാവർക്കും ഇവ സൗജന്യമാണ്.
കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് ഫീസ് ഈടാക്കൽ താൽക്കാലികമായി നിർത്തിവെച്ചത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രി വികസനസമിതി ഫീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. ആശുപത്രിയിൽ ലഭ്യമായ വിവിധ ചികിത്സാ പദ്ധതികളിൽ അവയുടെ പാക്കേജിലുൾപ്പെട്ടിട്ടുള്ളതിനാൽ ഫീസ് ഈടാക്കില്ല.
മോർച്ചറിയിൽ ഫീസ് ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നത് നിർത്തിവെച്ചത് സംബന്ധിച്ചും സൂപ്രണ്ട് വ്യക്തതവരുത്തി. ദിവസേന ഇരുപത് പോസ്റ്റുമോർട്ടംവരെ നടക്കുന്ന സാഹചര്യത്തിലും അത്രയുംതന്നെ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കേണ്ട അവസ്ഥയിലും പുറത്തുനിന്ന് കൊണ്ടുവരുന്ന മൃതദേഹം സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്.
മാത്രമല്ല, ഇടതടവില്ലാതെ പ്രവർത്തിക്കുന്നതിനാൽ അറ്റകുറ്റപ്പണിക്കായി അഞ്ചു ഫ്രീസറുകൾവരെ മാറ്റിവെക്കേണ്ടിയും വരും. ഈ സാഹചര്യത്തിലാണ് വാടക ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതിന് കഴിയാതെവരുന്നതെന്നും ഡോ.എ. നിസാറുദീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.