മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സ​ര്‍ജ​റി വി​ഭാ​ഗ​ത്തി​ല്‍ യു​വാ​വി​ന്റെ വി​ര​ലി​ല്‍ കു​ടു​ങ്ങി​യ മോ​തി​രം അ​ഗ്നി ര​ക്ഷാ പ്ര​വ​ര്‍ത്ത​ക​ര്‍ നീ​ക്കം ചെ​യ്ത​പ്പോ​ള്‍

വിരലില്‍ കുടുങ്ങിയ മോതിരം നീക്കം ചെയ്തു

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: വി​ര​ലി​ല്‍ മോ​തി​രം കു​ടു​ങ്ങി​യ നി​ല​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​എ​ത്തി​യ യു​വാ​വി​ന്റെ​ മോ​തി​രം നീ​ക്കം ചെ​യ്തു. ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ധി​കൃ​ത​രാ​ണ് മോ​തി​രം നീ​ക്കം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.45 ഓ​ടെ​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​ജ​യ് ജെ.​കു​മാ​ര്‍ (40) ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. മോ​തി​രം ഊ​രാ​ന്‍ ക​ഴി​യാ​ത്ത വി​ധം വി​ര​ല്‍ പ​ഴു​ത്തി​രു​ന്നു. വേ​ദ​ന സം​ഹാ​രി ന​ല്‍കി​യ​ശേ​ഷം ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് മോ​തി​രം മു​റി​ച്ച് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച സ​ന്ദേ​ശ​ത്തെ​ത്തു​ട​ര്‍ന്നാ​ണ് ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍മാ​രാ​യ വി​ഷ്ണു , സ​ഞ്ജു , ഗ്രേ​ഡ് മെ​ക്കാ​നി​ക്ക് അ​രു​ണ്‍ എം.​നാ​യ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം എ​ത്തി​യ​ത്.

Tags:    
News Summary - ring stuck on the finger was removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.