മെഡിക്കല്‍ കോളജ്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും എസ്.എ.ടി ആശുപത്രി പരിസരത്ത് തെരിവുനായ്ക്കളുടെ ശല്യം രൂക്ഷമെന്ന് പരാതി. 25ലേറെ നായ്ക്കളാണ് ആശുപത്രിയുടെ വിവിധയിടങ്ങളിൽ അലഞ്ഞു തിരിയുന്നത്. പകല്‍ സമയങ്ങളില്‍ തുറസായ സ്ഥലങ്ങളിലും ആശുപത്രി പരിസരങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്കടിയിലും കിടന്നുറങ്ങുന്ന നായ്ക്കള്‍ രാത്രിയായാൽ കൂട്ടമായെത്തി കടിപിടിയും ബഹളവും ഉണ്ടാക്കുകയാണ്.
അടുത്തിടെ ആശുപത്രിയിലെത്തിയ നിരവധി പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റതായും പരാതിയുണ്ട്. രാത്രി പുറമേയുള്ള ഫാര്‍മസികളില്‍ പോകുന്നവര്‍ക്കും ഭക്ഷണം കഴിക്കാന്‍ പോകുന്നവര്‍ക്കും നായ്ക്കള്‍ ഭീഷണിയാണ്. സുരക്ഷാ ജീവനക്കാര്‍ കണ്ടാല്‍പോലും നായ്ക്കളെ വിരട്ടി ഓടിക്കാറില്ലെന്നും ആരോപണമുണ്ട്.
രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ഭക്ഷണം കഴിച്ച ശേഷം അലസമായി വലിച്ചെറിയുന്ന അവശിഷ്ടങ്ങൾ ഭക്ഷിക്കാന്‍ വേണ്ടിയാണ് നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് തെരുവുനായ്ക്കളെ തുരത്തുന്നതിനുവേണ്ട നടപടി സ്വീകരിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.