മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഒ.പി ബ്ലോക്കിലേക്കുള്ള സര്‍വിസ് റോഡിലെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി രോഗികളും കൂട്ടിരിപ്പുകാരും. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 2.30 വരെയാണ് ഈ ഭാഗത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക്. എസ്.ബി.ഐയുടെ മുന്‍ ഭാഗത്തുനിന്നു നീളുന്ന ഗതാഗതക്കുരുക്ക് ഏകദേശം ആര്.സി.സി, ശ്രീചിത്ര ഭാഗത്തേക്കു നീളുകയാണു ചെയ്യുന്നത്. എന്നാല്‍, ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടവർ ഇല്ലെന്നാണ് പരാതി.
റോഡിന്റെ ഇരുവശവും അപകടമുണ്ടാക്കുന്ന തരത്തില്‍ പടുകൂറ്റന്‍ കല്ലുകളും കമ്പുകളും നാട്ടി അതില്‍ കയർ വലിച്ചുകെട്ടിയിരിക്കുന്നത് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നു. അനധികൃത വാഹന പാര്‍ക്കിങ് ഒഴിവാക്കാൻ എന്ന പേരിലാണിത്. മെഡിക്കല്‍ കോളജിനുള്ളിലെതന്നെ കേരള വാട്ടര്‍ അതോറിറ്റി ഓഫിസ്, കെ.എസ്.ഇ.ബി ഓഫിസ്, പി.ഡബ്ല്യു.ഡി ഓഫിസ് എന്നിവയുടെ മുന്നിലാണ് ഏറ്റവുമധികം അനധികൃത പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കും. കൂടാതെ, സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലേക്കുള്ള സര്‍വിസ് റോഡിലും രാവിലെ എട്ടു മുതല്‍ ഉച്ചക്ക് മൂന്നു മണി വരെ ശക്തമായ ഗതാഗതക്കുരുക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.