മെഡിക്കല്‍ കോളജ്/ശംഖുംമുഖം: മരങ്ങൾ കടപുഴകി ഗതാഗതതടസ്സവും വൈദ്യുതി തകരാറും. ഗൗരീശപട്ടത്ത് തെങ്ങ് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ച 1.30 ഓടുകൂടിയാണ് കാറ്റിലും മഴയിലും തെങ്ങ് കടപുഴകിയത്. തുടര്‍ന്ന് വൈദ്യുതി ലൈനിനും കേടുപാടുകള്‍ സംഭവിച്ചു.
ഓള്സെയിന്റ്സിനു സമീപം റോഡിലേക്ക് ചാഞ്ഞ്നിന്ന തണല്‍ മരം കടപുഴകി ഗതാഗത തടസ്സമുണ്ടായി. വ്യാഴാഴ്ച രാവിലെ 7.30 ഓടുകൂടിയാണ് മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിലൂടെ വീണത്. മരം നിലംപതിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. കിംസ് ആശുപത്രിക്ക് സമീപം തണല്‍മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിലൂടെ വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം രാത്രി 11.30 ഓടുകൂടിയാണ് സംഭവം.
കോവളം: മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വിഴിഞ്ഞം മേഖലയിൽ മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകൾ തകർന്നു. വ്യാഴാഴ്ച രാവിലെ കോവളം വി.വി. രാജാ റോഡിൽ ജയന്റെ വീട്ടുമുറ്റത്തെ കൂറ്റൻ ആഞ്ഞിലിമരം കടപുഴകി വൈദ്യുതി പോസ്റ്റുകൾക്ക് മുകളിൽ വിഴുകയായിരുന്നു. ഏറെനേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. വിഴിഞ്ഞത്തുനിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മരംമുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഉച്ചയോടെ വെള്ളാർ സമുദ്രാ റോഡിൽ രണ്ട് ഉണങ്ങിയ തണൽ മരങ്ങൾ ഒടിഞ്ഞ് റോഡിന് കുറുകെവീണു. വൈകീട്ട് പുല്ലാന്നിമുക്ക് നെല്ലിവിള തിരുവോണത്തിൽ സുഷമയുടെ വീടിന് സമീപത്തെ ആഞ്ഞിലിമരം റോഡിൽ മറിഞ്ഞുവീണ് പോസ്റ്റുകൾ തകർന്നു. കൂടാതെ വിഴിഞ്ഞം, കോവളം മേഖലയിൽ മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞ് വീണും ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.