കുണ്ടറയിലെ പീഡന പരാതി; എൻ.സി.പിയിൽ കൂട്ടപ്പുറത്താക്കൽ

കൊല്ലം: എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരായ സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപെട്ടെന്ന വിവാദ സംഭവുമായി ബന്ധപ്പെട്ട് എൻ.സി.പിയിൽ കൂട്ട പുറത്താക്കൽ. യുവതിയുടെ പരാതിയിൽ പരാമർശിക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയം​ഗം ജി. പത്മാകരൻ, എസ്. രാജീവ് എന്നിവരെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. പരാതിക്കാരിയായ യുവതിയുടെ പിതാവ്, കൊല്ലത്തുനിന്നുള്ള സംസ്ഥാന സമിതി അംഗം എസ്. പ്രദീപ്കുമാർ, ബി. ബിജു എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ച ജയൻ പുത്തൻപുരക്കൽ (എറണാകുളം), എസ്.വി. അബ്​ദുൽ സലാം (കോഴിക്കോട്), ഹണി വിറ്റോ (തൃശൂർ) എന്നിവരും പുറത്താക്കപ്പെട്ടവരിലുണ്ട്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അന്വേഷണവിധേയമായി സസ്പെൻഷനിലായിരുന്ന ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറരവർഷത്തേക്കാണ് സംസ്ഥാന പ്രസിസൻറ് പി.സി. ചാക്കോ പുറത്താക്കിയിരിക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ അറിയിച്ചു.
Tags:    
News Summary - ncp kundara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.