നെടുമങ്ങാട്: വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ തള്ളിയ കേസിലെ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ സുൽഫി (42), സുൽഫിയുടെ അനുജൻ സുനീർ (39), നെടുമങ്ങാട് വി പത്താംകല്ല് ഫാത്തിമ മൻസിലിൽ അയൂബ്(43), അരുവിക്കര ഇരുമ്പ മുറിയിൽ കുന്നത്ത്നടയിൽ ചേമ്പുവിളകോണത്തിൽ നിഷാ വിലാസത്തിൽ ഷാജഹാൻ (56) എന്നിവരെയാണ് നെടുമങ്ങാട് െപാലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ഏഴു മണിയോടെ അരുവിക്കര സ്വദേശിയും മണ്ടക്കുഴി ജങ്ഷനിലെ ചിക്കൻ സ്റ്റാളിൽ ജോലിക്കാരനുമായ അബ്ദുൽ മാലിക്കി(18)നെ കടയിൽ നിന്നു തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.
സുൽഫിയും സുനീറും മണ്ടക്കുഴി ജങ്ഷനിൽ നടത്തിവന്നിരുന്ന ഫർണിച്ചർ ഷോപ്പും തണ്ണിമത്തൻ തട്ടും അടിച്ചു തകർത്തത് മാലിക്കും ചേർന്നാണെന്ന് തെറ്റിദ്ധരിച്ചാണ് തട്ടിക്കൊണ്ടുപോയത്.
മാലിക്കിന്റെ നിലവിളി ആൾക്കാർ ശ്രദ്ധിക്കുന്നത് മനസ്സിലാക്കി സത്രംമുക്കിന് സമീപം റോഡിൾ ഉപേക്ഷിക്കുകയായിരുന്നു. മാലിക്കിന്റെ പരാതിയിൽ െപാലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
തിരുവനന്തപുരം റൂറൽ ജില്ല െപാലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിർദേശത്തെതുടർന്ന് നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് െപാലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.