നെ​ടു​മ​ങ്ങാ​ട്​: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​നി​റ്റ് ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ണ്‍ സി.​എ​സ്. ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​പ​രി​ധി​യി​ല്‍ നി​ല​വി​ലെ ഖ​ര​മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ച​ര്‍ച്ച ചെ​യ്തു. മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​നാ​യി ഒ​രു മെ​റ്റീ​രി​യ​ല്‍ റി​ക്ക​വ​റി ഫെ​സി​ലി​റ്റി, റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി, പ​ത്ത് മി​നി മെ​റ്റീ​രി​യ​ല്‍ ക​ല​ക്​​ഷ​ന്‍ ഫെ​സി​ലി​റ്റി സെ​ന്റ​റു​ക​ള്‍ എ​ന്നി​വ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​പ​രി​ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ള്ള അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ര്‍മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ച്ച് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് ന​ല്‍കു​ന്നു. മാ​ര്‍ക്ക​റ്റു​ക​ളി​െ​ല​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​െ​ല​യും ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും ക​രി​യി​ല​ക​ളും സം​സ്‌​ക​രി​ക്കു​ന്ന​തി​ന് 23 തു​മ്പൂ​ര്‍മൂ​ഴി യൂ​നി​റ്റു​ക​ളും നി​ല​വി​ലു​ണ്ട്. ന​ഗ​ര​സ​ഭ​പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ചെ​യ​ര്‍പേ​ഴ്സ​ണ്‍ സി.​എ​സ്. ശ്രീ​ജ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്സ​ണ്‍ എ​സ്. അ​ജി​ത, കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി ഡെ​പ്യൂ​ട്ടി ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​അ​നൂ​ജ പി.​ജി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബീ​ന എ​സ്. കു​മാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Solid waste management unit started in Nedumangad Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.