നെടുമങ്ങാട് നഗരസഭയില്‍ ഖരമാലിന്യ സംസ്കരണ യൂനിറ്റ് തുടങ്ങി
text_fieldsനെടുമങ്ങാട്: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയില്‍ ഖരമാലിന്യ സംസ്കരണ യൂനിറ്റ് ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. നഗരസഭപരിധിയില്‍ നിലവിലെ ഖരമാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. മാലിന്യസംസ്കരണത്തിനായി ഒരു മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി, റിസോഴ്സ് റിക്കവറി ഫെസിലിറ്റി, പത്ത് മിനി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ എന്നിവയാണ് നെടുമങ്ങാട് നഗരസഭപരിധിയില്‍ പ്രവര്‍ത്തിക്കുന്നത്.
വീടുകളിലും സ്ഥാപനങ്ങളിലുമുള്ള അജൈവമാലിന്യങ്ങൾ ഹരിതകര്‍മസേനയുടെ സഹായത്തോടെ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്കുന്നു. മാര്ക്കറ്റുകളിെലയും പൊതുസ്ഥലങ്ങളിെലയും ജൈവമാലിന്യങ്ങളും കരിയിലകളും സംസ്കരിക്കുന്നതിന് 23 തുമ്പൂര്‍മൂഴി യൂനിറ്റുകളും നിലവിലുണ്ട്. നഗരസഭപരിധിയിലുള്ള പ്രദേശങ്ങളെ മാലിന്യമുക്തമാക്കാനുള്ള നടപടികള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ പറഞ്ഞു.
ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. അജിത, കേരള ഖരമാലിന്യ പരിപാലന പദ്ധതി ഡെപ്യൂട്ടി ജില്ല കോഓഡിനേറ്റര്‍ ഡോ. അനൂജ പി.ജി, നഗരസഭ സെക്രട്ടറി ബീന എസ്. കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.