GR Anil

ഒാൺലൈൻ പഠനത്തിന് ഫോണി​െല്ലന്ന് പറഞ്ഞ ആറാം ക്ലാസുകാരന് ഫോണുമായി മന്ത്രിയെത്തി

നെടുമങ്ങാട്: മന്ത്രിയെ വിളിച്ച് ഒാൺലൈൻ പഠനത്തിന് ഫോണി​െല്ലന്ന് പറഞ്ഞ ആറാം ക്ലാസുകാരന് ഫോണുമായെത്തി മന്ത്രി ജി.ആർ. അനിൽ. നഗരസഭയിലെ ചിറക്കാണി വാർഡിലെ ചെന്തുപ്പൂര് പെരുനെല്ലിവിള അനില ഭവനിൽ ആറാം ക്ലാസ്​ വിദ്യാർഥി ആകാശാണ് ഓൺലൈൻ പറനത്തിന് ഫോൺ വേണമെന്ന് മന്ത്രിയെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടത്.

തിങ്കളാഴ്​ച ഉച്ചക്ക് മന്ത്രി വീട്ടിലെത്തി ഫോൺ കൈമാറി. ആകാശും അഞ്ച് വയസ്സുകാരി അനിയത്തിയും വൃക്ക രോഗിയായ അമ്മയും അമ്മൂമ്മയുടെ തുച്ഛമായ വരുമാനത്തിലാണ് കഴിയുന്നത്. അരുവിയോട് സെൻറ് റീത്താസ് യു.പി സ്കൂളിലെ വിദ്യാർഥിയാണ്.

സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്. ബിജു, കൗൺസിലർ ബി.എ. അഖിൽ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - The minister came with a phone to a sixth std student, who told him that he haven't phone to use for online study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.