നെടുമങ്ങാട്: കൊച്ചിയും ആലപ്പുഴയും കഴിഞ്ഞാൽ തെക്കൻ കേരളത്തിൽ മലഞ്ചരക്കിെൻറ പ്രധാന വിപണിയായ നെടുമങ്ങാട് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ. അഞ്ഞൂറോളം പ്രധാന വൻകിട, ചെറുകിട തോട്ടങ്ങളും ആയിരക്കണക്കിന് പരമ്പരാഗത കർഷകരും വ്യാപാരികളും തൊഴിലാളികളും ഉൾക്കൊള്ളുന്നതാണ് നെടുമങ്ങാെട്ട മലഞ്ചരക്ക് വിപണി. മുമ്പ് നിത്യേന വലിയ തോതിലാണ് മലഞ്ചരക്കുകൾ ഇവിടെ വിപണിയിലെത്തിയിരുന്നത്.
നെടുമങ്ങാട്, കാട്ടാക്കട, പെരിങ്ങമ്മല, പനച്ചമൂട്, നന്ദിയോട്, വെഞ്ഞാറമൂട് തുടങ്ങിയ മാർക്കറ്റുകൾ മലഞ്ചരക്കിെൻറ പ്രധാന വിപണനകേന്ദ്രങ്ങളായിരുന്നു. ലോക്ഡൗണിനുശേഷം മലഞ്ചരക്കുവിപണി കുതിച്ചും കിതച്ചുമാണ് നീങ്ങുന്നത്. കുരുമുളകിനും റബറിനും വില കുതിക്കുകയും അതുപോലെ ഇടിയുകയും ചെയ്തു. 300 രൂപയിൽ താഴെയുണ്ടായിരുന്ന കുരുമുളകിന് 525 രൂപയും 140 രൂപ വിലയുണ്ടായിരുന്ന റബറിന് 190 രൂപയായും വർധിച്ചെങ്കിലും പിടിച്ചുനിൽക്കാനായില്ല. ക്രിസ്മസ് വിപണി സജീവമായതോടെയാണ് കുരുമുളകിന് വില ഉയർന്നത്.
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കുരുമുളക് വിളവെടുപ്പ്. എന്നാൽ തുടർച്ചയായുണ്ടായ മഴയിൽ ഉൽപാദനം പകുതിയായി കുറഞ്ഞതും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലും കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതുമാണ് വില ഉയരാൻ കാരണം. എന്നാൽ ജനുവരി മധ്യത്തോടെ വിപണി തകരുകയും ചെയ്തു. നിലവിൽ 400-450 രൂപയാണ് വില. അടക്കയുടെയും കൊട്ടപ്പാക്കിെൻറയും വില ഉയർന്നുതന്നെ നിൽക്കുന്നു. ഉൽപാദനം കുറഞ്ഞതും കളിയടക്കക്ക് പച്ചപാക്കിെൻറ ആവശ്യം കൂടിയതുമാണ് വില ഉയരാൻ കാരണം.
െകാട്ടപ്പാക്കിന് 200 മുതൽ 280 വരെ വിലയുണ്ട്. ജാതിക്ക തൊണ്ടന് 200 മുതൽ 250 വരെയാണ് വില. ജാതിപ്പരിപ്പിന് 450 മുതൽ 550 രൂപയും ജാതിപത്രിക്ക് 1200 രൂപമുതൽ 1,400 രൂപവരെ വില ലഭിക്കുന്നുണ്ട്. വില ഇനിയും ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ഹോട്ടലുകൾ പ്രവർത്തനക്ഷമമായതും അടഞ്ഞുകിടന്ന മസാല കമ്പനികൾ പ്രവർത്തിച്ച് തുടങ്ങിയതുമാണ് ജാതിക്കായെയും ഗ്രാമ്പുവിനെയും തുണച്ചത്. ഗ്രാമ്പുവിന് 650 രൂപ മുതൽ 700 രൂപവരെ വില ലഭിക്കുന്നു. ഇത് നേരത്തെ താഴ്ന്ന് 450 രൂപ വരെയെത്തിയിരുന്നു.
ഡിസംബർ പകുതിയോടെ 750 രൂപയിലെത്തിയ ഗ്രാമ്പു ജനുവരി അവസാനത്തോടടുക്കുേമ്പാഴാണ് താഴ്ന്ന് 700 രൂപയിലെത്തിയത്. തുടർച്ചയായി പെയ്ത മഴയിൽ ഉൽപാദനം കുറഞ്ഞതാണ് ഗ്രാമ്പുവിന് വിലകയറാനിടവരുത്തിയത്. കൊക്കോകായ്ക്കും ന്യായമായ വില ലഭിക്കുന്നുണ്ട്. കിലോക്ക് 10 രൂപയാണ് വില. ലോക്ഡൗൺ കാലത്ത് കൊക്കോയുടെ വിലയും കുറഞ്ഞിരുന്നു. കാംപ്കോയും കാഡ്ബറീസും ഇൗസമയം കൊക്കോ വാങ്ങിയിരുന്നില്ല. അേതസമയം കശുവണ്ടിയുടെ വരവ് സീസണിൽ പോലും കുറവാണ്. നേരത്തെ നൂറ് ചാക്ക് കശുവണ്ടി ഒരു മാർക്കറ്റിൽ എത്തിയിരുന്നെങ്കിൽ ഇന്നത് അഞ്ച് ചാക്കിന് താഴെയായി മാറി.
മലഞ്ചരക്ക് വിപണിയിൽ ഇപ്പോഴുള്ള നേരിയ ഉണർവിനെ കെടുത്തുന്ന തരത്തിൽ ഉൽപന്നങ്ങളുടെ ഇറക്കുമതിയും വ്യാപകമാണെന്ന് വ്യാപാരികൾ പറയുന്നു. വിയറ്റ്നാം, കേമ്പാഡിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുരുമുളക് യഥേഷ്ടം വിപണിയിലെത്തുന്നതോടെ വില കുറയുമെന്ന ആശങ്കയാണ് കർഷകർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.