ഓട്ടോറിക്ഷകൾ കത്തിച്ച സംഭവം; ഒന്നാം പ്രതി പിടിയിൽ

നേമം: വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ബന്ധുക്കളുടെ ഓട്ടോറിക്ഷകൾ കത്തിച്ച സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. പേയാട് സൈനബ മൻസിലിൽ നസീർ (36) ആണ് വിളപ്പിൽശാല പൊലീസിന്‍റെ പിടിയിലായത്.

മാർച്ച് 24 ന് രാത്രിയായിരുന്നു സംഭവം. നസീറും കൂട്ടാളിയും ചേർന്ന് വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോകൾക്ക് തീവെക്കുകയായിരുന്നു. വിളപ്പിൽ അലകുന്നം അജയ ഭവനിൽ രാജേഷ് സഹോദരൻ രമേഷ് എന്നിവരുടെ ഓട്ടോറിക്ഷകളാണ് കത്തിനശിച്ചത്. മുമ്പ് നസീറും മറ്റു ചിലരും ചേർന്ന് ഉണ്ടായ സംഘട്ടനത്തിൽ രാജേഷ് ഇടപെട്ടതാണ് വിരോധത്തിന് കാരണമായത്.

സംഭവത്തിനുശേഷം ചെന്നൈയിലേക്ക് കടന്ന പ്രതിയെ വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാറും സംഘവും ചേർന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

Tags:    
News Summary - Main accused arrested for setting auto rickshaws in fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.