നേമം: വിളപ്പില്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന വെള്ളൈക്കടവ് പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നുമാസം. ഇതുമൂലം അഞ്ചോളം വാര്‍ഡുകളില്‍ കുടിവെള്ളം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്.
വെള്ളൈക്കടവ് പാലത്തിനു സമീപം പ്രവര്‍ത്തനം നടത്തിവന്ന പമ്പ് ഹൗസാണ് പൂട്ടിയത്. ചീലപ്പാറ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത് ഒരുവര്‍ഷം മുമ്പ് വെള്ളൈക്കടവ് പമ്പ്ഹൗസിന്റെ പ്രവര്‍ത്തനം അധികൃതര്‍ പടിപടിയായി നിര്‍ത്തിയെന്നാണ് നാട്ടുകാരുടെ പരാതി.
ചീലപ്പാറ പദ്ധതി തുടങ്ങിയ ഘട്ടത്തില്‍ എല്ലായിടത്തും കുടിവെള്ളം ലഭ്യമായിരുന്നു. എന്നാല്‍, വെള്ളൈക്കടവ്, മൈലാടി, അലകുന്നം, പിറയില്‍, ചൊവ്വള്ളൂര്‍ വാര്‍ഡുകളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. വെള്ളൈക്കടവ് വാര്‍ഡില്‍ ഉള്‍പ്പെടുന്ന മൈലമ്മൂട്, ഇലവക്കോട്, മണ്ണയം തുടങ്ങിയ ഉയര്‍ന്ന സ്ഥലങ്ങളില്‍ രണ്ടുംമൂന്നും ദിവസങ്ങളിലാണ് ജലം ലഭിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ജല അതോറിറ്റി ആര്യനാട് സെക്ഷന്‍ ഇടപെട്ട് പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും വെള്ളൈക്കടവ് വാര്‍ഡ് പ്രതിനിധി എം.സി. സൂസി ബീന ആവശ്യപ്പെട്ടു.
പമ്പ്ഹൗസില്‍ രണ്ടു ഷിഫ്റ്റുകളിലായി രണ്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്. മൂന്നുമാസമായി പമ്പ്ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കുടിവെള്ളം മുട്ടല്‍ തുടര്‍ക്കഥയായെന്ന് പരിസരവാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.