നേമം: നരുവാമൂട് സ്റ്റേഷന്‍പരിധിയില്‍ വെള്ളാപ്പള്ളിയില്‍ ഇരുനിലവീടിന്റെ വാതില്‍ പൊളിച്ച് മോഷണം. വെള്ളാപ്പള്ളി ചിറ്റിക്കോട് ദേവീക്ഷേത്രത്തിനുസമീപം സൗന്ദര്‍രാജന്റെ മകന് വിഘ്നേഷിന്റെ സൗഭാഗ്യവീട്ടിലായിരുന്നു മോഷണം. ഒക്ടോബർ ആറിനുശേഷമാണ് മോഷണമെന്നാണ് വീട്ടുകാര്‍ നല്‍കിയിരിക്കുന്ന പരാതി.
വിശാഖ് ഗ്രൂപ് ഓഫ് കമ്പനിയുടെ മാനേജരാണ് വിഘ്നേഷ്. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് ഇദ്ദേഹം നഗരത്തിലെ ഫ്ലാറ്റിലാണ് താമസിച്ചുവരുന്നത്. ആറിന് വൈകീട്ട് തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ വിഘ്നേഷിന്റെ സഹോദരിയുടെ വീട്ടിലേക്ക് ഭാര്യയും മക്കളും യാത്രപോയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപെട്ടത്. മുകളിലത്തെ നിലയിലെ വാതില്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 35,000 രൂപയും എട്ട് പവന് സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതില്‍ മൂന്ന് പവന് തൂക്കം വരുന്ന ഒരു ബ്രേസ്ലെറ്റ്, രണ്ട് പവന് തൂക്കം വരുന്ന ഒരുജോടി കമ്മല്‍, മൂന്ന് പവന്റെ ഒരു സ്വര്‍ണമാല എന്നിവ ഉള്‍പ്പെടുന്നു. നരുവാമൂട് സി.ഐ സജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍ വീട്ടിലെത്തി തെളിവെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.