നേമം: യുവാവിനെ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റുചെയ്തു. കൊണ്ണിയൂര്‍ വട്ടവിള അറുതലംപാട് എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) അറസ്റ്റിലായത്. കൊണ്ണിയൂര്‍ അറുതലപാട് മണിലാല്‍ ഭവനില്‍ മണികണ്ഠന് നായരുടെ മകന് ശരത്തിനാണ് (30) കുത്തേറ്റത്. കഴിഞ്ഞദിവസമാണ് സംഭവം. അസഭ്യം പറഞ്ഞത് ശരത്ത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതത്രെ.
ശരത്തിന്റെ വീട്ടിലെത്തിയ പ്രതി മതിലില്‍ കുപ്പി അടിച്ചുപൊട്ടിച്ചശേഷം ചില്ലുകൊണ്ട് ശരത്തിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ ശരത്തിന്റെ തലയിലും പരിക്കേല്‍പ്പിച്ചു. വെട്ടയില്‍ ഭാഗത്തുനിന്നാണ് സഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നിർദേശപ്രകാരം സി.ഐ എന്‍. സുരേഷ്കുമാര്‍, സി.പി.ഒമാരായ ഹരി, അജില്‍, അരുണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.