നേമം: 14കാരിയെ നിരന്തരം ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെ പോക്‌സോ നിയമപ്രകാരം നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം ഐക്കരവിളാകം നെടിയവിള വീട്ടില്‍ രവീണ്‍ എന്ന ശങ്കര്‍ (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
നേമം പൊലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്താണ് പെണ്‍കുട്ടിയെ പ്രതിയും കൂട്ടാളിയും തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞത്. ഇത് ചോദ്യംചെയ്തതിന് അയല്‍വാസിയെയും മര്‍ദിച്ചു. നിരവധി അടിപിടിക്കേസുകളിലെ പ്രതിയാണ്.
ഫോര്‍ട്ട് എ.സി ഷാജിയുടെ നിര്‍ദേശപ്രകാരം സി.ഐ രഗീഷ്‌കുമാര്‍, എസ്.ഐമാരായ മധുമോഹന്‍, പ്രസാദ്, രാജേഷ്, വിജയന്‍, എ.എസ്.ഐമാരായ ശ്രീകുമാര്‍, എസ്.സി.പി.ഒ മുരുകന്‍, സി.പി.ഒമാരായ പ്രവീണ്‍, ഗിരി, ഉണ്ണി, സജു, ലതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.