നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ രാജെൻറയും അമ്പിളിയുടെയും മരണത്തിലേക്ക് നയിച്ചത് ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ. അവർ ആത്മസംയമനം പാലിച്ചിരുന്നെങ്കിൽ ഈ കുടുംബത്തെ രക്ഷിക്കാമായിരുന്നെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ കാട്ടിയ ആത്മഹത്യാശ്രമത്തിനിടെ പൊലീസുകാരൻ കൈതട്ടിയപ്പോഴാണ് ലൈറ്ററിൽ നിന്ന് തീ പടർന്നതെന്ന് രാജൻ മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നത്രെ. ആത്മഹത്യ ചെയ്യണമെന്ന് ഒരു തരത്തിലും തീരുമാനിച്ചിരുന്നില്ല. പെേട്രാൾ ശരീരത്തിലൊഴിച്ച്, ലൈറ്ററുമായി 'അടുത്തുവന്നാൽ തീകൊളുത്തു'മെന്ന് പൊലീസുകാരോടും ഉദ്യോഗസ്ഥരോടും പറഞ്ഞ് നിൽക്കവെയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൈ തട്ടിമാറ്റാൻ ശ്രമിച്ചതെന്നും നാട്ടുകാർ പറയുന്നു. അങ്ങനെയാണ് തീ പടർന്നത്. എന്നാൽ, രാജനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ചിലർ വാദിക്കുന്നു.
എന്നാൽ, വീട്ടിെലത്തിയ ഉദ്യോഗസ്ഥരോട് ഭക്ഷണം കഴിച്ചിട്ട് ഇറങ്ങിത്തരാമെന്ന് രാജൻ അറിയിച്ചതായും അതിന് അനുവദിക്കാത്തതിലുള്ള പ്രകോപനമാണ് ആത്മഹത്യാശ്രമമെന്നും നാട്ടുകാരിൽ ഒരു വിഭാഗം ആരോപിക്കുന്നു. തെൻറ വീട്ടുവളപ്പിൽ അടക്കണമെന്ന രാജെൻറ ആഗ്രഹത്തിന് പോലും പൊലീസ് തടസ്സം നിൽക്കാൻ ശ്രമിക്കുമ്പോൾ മകൻ നേരിട്ടെത്തി പിതാവിന് വേണ്ടി കുഴിമാടം വെട്ടിയതും കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. 'എെൻറ അച്ഛനെ കൊന്നിട്ട് അടക്കാൻ പോലും സമ്മതിക്കിേല്ല' എന്ന് ചോദിച്ചുകൊണ്ടാണ് മകൻ കുഴിവെട്ടിയത്. നാട്ടുകാരും മകനോടൊപ്പം ചേർന്നതോടെ പൊലീസ് പിന്മാറി.
നെയ്യാറ്റിൻകര: ചാരിറ്റി പ്രവർത്തനത്തിനും രാജൻ എന്നും മാതൃകയാണ്. ആശാരിപ്പണിയിൽനിന്ന് രാജന് ലഭിക്കുന്ന വരുമാനത്തിെൻറ വലിയൊരു പങ്ക് സാധുക്കൾക്ക് വേണ്ടിയാണ് െചലവഴിക്കുന്നത്.
ദിനവും രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് റോഡരികിൽ കാണുന്നവർക്ക് തെൻറ കൈവശം കരുതിെവച്ച പ്രഭാതഭക്ഷണപ്പൊതിയും ഉൗണിെൻറ പൊതികളും നൽകിയാണ് പോകുന്നത്. ദിനവും 15 ലെറെ പേർക്ക് രാജന് ജോലിയുള്ള ദിവസങ്ങളിൽ ഭക്ഷണം നൽകും. ആശാരിപ്പണിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽ വലിയൊരു പങ്കും രാജൻ െചലവഴിക്കുന്നത് ഇത്തരം ജീവകാരുണ്യ പ്രവർത്തനത്തിനാണ്.
മൂത്തമകൻ രാഹുലിന് വർക്ഷോപ് ജോലിയിൽ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനവും രാജെൻറ വരുമാനവുമാണ് വീടിെൻറ ആശ്രയമായിരുന്നത്. മാതാപിതാക്കളുടെ മരണം താങ്ങാവുന്നതിനുമപ്പുറമാണ് മക്കൾക്കിരുവർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.