തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ ശനിയാഴ്ച വൈകീട്ട് 6.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ 31 വേദികളിലായി 8000 കലാപ്രതിഭകൾ അണിനിരക്കും. നാടന്‍കലകള്‍ മുതല്‍ മെഗാ ഫ്യൂഷന്‍ സംഗീതം വരെ അരങ്ങേറും.
തിങ്കളാഴ്ച മുതൽ സെപ്റ്റംബർ ഒന്ന് വരെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ദിവസവും വൈകുന്നേരം നാലുമുതൽ വിവിധ പരിപാടികൾ നടക്കും.
കുടുംബശ്രീ ഓണനിലാവ് ഓണവിപണനമേളയിൽ വ്യത്യസ്തതരം പലഹാരങ്ങൾ ഒരുക്കിയിരിക്കുകയാണ് കാർത്തിക ഫുഡ് പ്രോഡക്ട്സ്. സ്വന്തം കൃഷിയിടത്തിൽ ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത ചേന, ചേമ്പ്, ചക്ക, ഏത്തപ്പഴം, മഞ്ഞൾ, കപ്പ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് പലഹാരങ്ങൾ നിർമിക്കുന്നത്.
22 വർഷമായി തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ കുടുംബശ്രീ സി.ഡി.എസിന് കീഴിൽ വിജയകരമായി പ്രവർത്തിച്ച് മുന്നേറുന്ന കുടുംബശ്രീ സൂക്ഷ്മസംരംഭമാണ് കാർത്തിക ഫുഡ് പ്രോഡക്ട്സ്. ചക്ക ചിപ്സ്, ചേമ്പ് ചിപ്സ്, കപ്പ ചിപ്സ് തുടങ്ങി വ്യത്യസ്ത തരം ചിപ്സുകൾ തൈക്കാട് പൊലീസ് ഗ്രൗണ്ടിലുള്ള സ്റ്റാളിൽ ലഭ്യമാണ്.
ഓണം അവധിയോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നിന് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയായി പുനഃക്രമീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.