തിരുവനന്തപുരം: മയക്കുമരുന്ന് കടത്തൽ തടയാനും മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനും മറ്റു നിയമവിരുദ്ധ പ്രവർത്തികൾ തടയാനുമായി ഓപറേഷൻ ‘ബ്ലൂ നെറ്റ്’ എന്ന പേരിൽ സിറ്റി പൊലീസ് മിന്നൽ വാഹനപരിശോധന പദ്ധതി ആരംഭിച്ചു. നഗരത്തിലെ ഓരോ സ്റ്റേഷൻ പരിധികളെയും മൂന്ന് മേഖലകളായി തിരിച്ചാണ് പരിശോധന. പരിശോധനകളുടെ ചുമതല സ്റ്റേഷനുകളിലെ ലോ ആൻഡ് ഓർഡൽ എസ്.ഐമാർക്കായിരിക്കും.
പരിശോധനകളിൽ എസ്.എച്ച്മാരും അസി. പൊലീസ് കമീഷണർമാരും പങ്കെടുക്കും. നഗരത്തിലെ 22 സ്റ്റേഷനുകളിലായി 1894 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ച 54 പേരും മറ്റു നിയമലംഘനങ്ങൾ നടത്തിയ 16 പേരും പിടിയിലായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.