പാറശ്ശാല: ട്രെയിനില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയി ല്‍നിന്ന് നാഗര്‍കോവിലി ലേയ്ക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ശുചിമുറിക്കുള്ളിലെ പ്ലൈവുഡ് ഇളക്കിമാറ്റി, അതിനുള്ളില്‍ കഞ്ചാവ് അടുക്കിയ ശേഷം സ്ക്രൂ ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു.
സ്ക്രൂ പൂര്‍ണ്ണമായും ഉറപ്പിക്കാത്ത തിനാല്‍ പ്ലൈവുഡ് ഇളകിയത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഞ്ചാവ് രണ്ടുമാസത്തിലധികം പഴക്കമുള്ളതാണെന്നും പായ്ക്കറ്റുകള്‍ എലി കടിച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.