രേഖകളില്ലാതെ കൊണ്ടു വന്ന 15 ലക്ഷം പിടികൂടി

പാറശ്ശാല. പതിനഞ്ച് ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. ദേശീയ പാതയിലെഅമരവിള എക്‌സൈസ് ചെക്ക് വഴി മതിയായ രേഖകള്‍ ഇല്ലാതെ ടി.എന്‍ 74 എ ടി 4972 നമ്പര്‍ ജിപ്പില്‍ കൊണ്ടുവരുകയായിരുന്ന രൂപയുമായാണ് യുവാവിനെ പിടികൂടിയത്.

കന്യാകുമാരി ജില്ലയില്‍ നഗര്‍കോവില്‍ രാമവര്‍മപുരം സഹോദരന്‍ സ്ട്രീറ്റില്‍ താമസക്കാരനായ ഭാസ്‌കരന്‍ മകന്‍ ബാലകൃഷ്ണന്‍(33) പിടിയിലായത്. ഇദ്ദേഹത്തിെന്റെ വാഹനത്തില്‍ നിന്നും 15 ലക്ഷം രൂപയും വാഹനവും പിടിച്ചടുത്ത് ചെക്ക് പോസ്റ്റ് അധികൃതര്‍ പാറശ്ശാല പൊലീസിന് കൈമാറി. 

Tags:    
News Summary - 15 lakh seized without documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.