പാറശ്ശാല: വൃദ്ധയുടെയും അംഗപരിമിതരുടെയും മൂന്നര സെന്റ് വസ്തു കൈയേറാന്‍ ശ്രമിക്കുന്നതായി പരാതി. കോട്ടുകാല്‍ തെങ്കവിള മാങ്കൂട്ടത്തില്‍ വീട്ടില്‍ 70 വയസ്സുള്ള തങ്കത്തിന്റെയും മക്കളായ മൂന്ന് അംഗപരിമിതരുടെയും സ്ഥലം കൈയടക്കാനും കൈയേറാനും അക്രമികളാണത്രെ രംഗത്തുള്ളത്. ഇതിനുകൂട്ടായി കാരോട് വില്ലേജ് ഓഫിസും പഞ്ചായത്ത് ജീവനക്കാരും. ആകെയുള്ള മൂന്നര സെന്റിൽ ഒന്നര സെന്റ് വില്ലേജ്, താലൂക്ക് ഓഫിസ് വഴി പഞ്ചായത്തിന്റേതാക്കി മാറ്റിയതായി തങ്കം പറയുന്നു. മുമ്പ് പത്തര സെന്റ് സ്ഥലം ഉണ്ടായിരുന്നു. ഒന്നര സെന്റ് കഴക്കൂട്ടം കളിയിക്കാവിള ബൈപാസിന് വേണ്ടി എടുത്തു. ശേഷിച്ച വസ്തുവില്നിന്ന് അംഗപരിമിതരായ മൂന്ന് മക്കള്‍ക്ക് കൊടുത്തതില്‍ ബാക്കി മൂന്നര സെന്റുണ്ട്. ഇത് തങ്കമ്മയുടെ പേര്‍ക്കാണ്. ഈ സ്ഥലം കൈയേറാനാണ് ശ്രമിക്കുന്നത്.
തങ്കത്തിന്റെ മൂന്ന് പെൺമക്കളിൽ രണ്ടുപേരും ഒരു മകനും അംഗപരിമിതരാണ്. മൂത്തമകള്‍ സിന്ദുലേഖക്ക് (45) കേഴ്വിശക്തിയില്ല. രണ്ടാമത്തെ മകന് മുരളിക്ക് (43) ഒരുകണ്ണിന് കാഴ്ചയില്ല. മൂന്നാമത്തെ മകള്‍ തുളസി (40) അപസ്മാര രോഗിയാണ്.
ഒമ്പതര സെന്റില്‍ മൂന്നര സെന്റ് തങ്കത്തിന്റെ പേരിലും ബാക്കി ഒരുമകള്ക്കും (മൂത്ത മകള്‍) എഴുതിക്കൊടുത്തിരുന്നു. അതിലാണ് ഇവർ താമസിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ ഒരുവശം ബെപാസ് റോഡും മറ്റൊരുവശം ഗ്രാമീണ ഇടറോഡുമാണ്. പണിതീരാത്ത വീടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് എതിര്‍കക്ഷികളുടെ സുഹൃത്തുക്കളായ അക്രമിസംഘങ്ങള്‍ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും പതിവാക്കിയിരുന്നു. വര്‍ഷങ്ങളായി ഇത് തുടങ്ങിയിട്ട്.
പൊലീസില്‍ പരാതിനല്കിയെങ്കിലും നടപടിയുണ്ടായില്ല. പരാതി കൊടുത്തതിന്റെ വൈരാഗ്യത്തില്‍ മൂന്നര സെന്റ് സ്ഥലത്തിന് വില്ലേജ് താലൂക്ക് ഓഫിസുകൾവഴി വ്യാജരേഖകളും ചമച്ചു. മതില് നിര്‍മിക്കാനായി ഇറക്കിയ കരിങ്കല്ലുകള്‍ ജെ.സി.ബി ഉപയോഗിച്ച് മാറ്റി ഗുണ്ടകളെ ഉപയോഗിച്ച് പെണ്മക്കളെയടക്കം ഭീഷണിപ്പെടുത്തി. ഉണ്ടായിരുന്ന കിണര്‍ നികത്തി. അടുത്തിടെ വാഴയും വെട്ടിനശിപ്പിച്ചു. ഇവരെ ഭയന്ന് കുറഞ്ഞ വിലയ്ക്ക് വീടും വസ്തുവും വിറ്റ് താമസവും മാറ്റി. പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിലും പൊലീസ് സ്റ്റേഷനുകളിലും വലിയ സ്വാധീനമാണുള്ളവരാണ് അക്രമിസംഘം.
തങ്കം ഓംബുഡ്സ്മാന് മുമ്പാകെ നല്കിയ പരാതിയില്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. എന്നാൽ അക്രമികളെ സഹായിക്കാന്‍ പഞ്ചായത്ത്, വില്ലേജ്, പൊലീസ് രംഗത്തുണ്ടായിരുന്നു. 72 വയസ്സുള്ള തങ്കത്തിന് ആകെയുള്ളത് 3.5 സെന്റ് വസ്തു മാത്രമാണ്. ഇവരെ സഹായിക്കാന്‍ നാട്ടുകാര്‍ ഉണ്ടങ്കിലും അക്രമികളെ പേടിച്ച് ആരും കൂടെ വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.