കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമാണ തൊഴിലാളി മരിച്ചു

പാറശ്ശാല: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മര്യായാപുരം ആശ്രമം ജെ.എസ് ഭവനില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായ കെ. ജനാര്‍ദ്ദനന്‍ നായര്‍ ( 62 ) ആണ് മരിച്ചത്.

കഴിഞ്ഞയാഴ്ച തിരുവനന്തപുരം ആനയറയിലെ ഒരു കെട്ടിടത്തില്‍ ജോലിക്കിടെയാണ് കുത്തേറ്റത്.  തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ശോഭന കുമാരി. മക്കള്‍: ജെ.എസ്. ആതിര, ജെ.എസ്. അരുണ്‍.  മരുമകന്‍: ടി.എസ്. അരുണ്‍. സഞ്ചയനം  12ന് രാവിലെ 8 30ന്. 

Tags:    
News Summary - A construction worker who was being treated for bees stabbing died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.