പാറശ്ശാല: അമരവിള മൊബൈല്‍ ഷോപ്പില്‍ ലക്ഷങ്ങളുടെ കവര്‍ച്ച. അമരവിള അഷറഫിന്റെ ഉടമസ്ഥതയിലുള്ള എം ഫേണ്‍ എന്ന മൊബൈല്‍ കടയിലാണ് മോഷണം. മൊബൈല്‍ ഫോണുകളും മറ്റ് അനുബന്ധ സാധനങ്ങളും നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം രാത്രി രണ്ടുമണിക്കാണ് സംഭവം.
തിരുവനന്തപുരം-കന്യാകുമാരി ദേശീയപാത അമരവിള മുസ്ലിം പള്ളിക്ക് സമീപത്തുള്ള കടയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പാറശ്ശാല പൊലീസിന് കൈമാറി. വിരലടയാള വിദഗ്ധരും പൊലീസും തെളിവുകള്‍ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.